ബി വി എം കോളേജിൽ അണ്ടർ ഗ്രാജുവേറ്റ് ക്ളാസുകളുടെ ഉദ്ഘാടനം


ബി വി എം കോളേജിൽ അണ്ടർ ഗ്രാജുവേറ്റ് ക്ളാസുകളുടെ ഉദ്ഘാടനം 

  ബി വി എം കോളേജിലെ നാല് വർഷ (2026-'30) അണ്ടർ ഗ്രാജുവേറ്റ് ക്ലാസുകൾ  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എ. വി. ജോർജ് ഉദ്ഘാടനം ചെയ്തു. 

കോളേജ് മാനേജർ വെരി റവ. ഫാ. ജോസ് വള്ളോംപുരയിടം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റിൻ തോണിക്കുഴി ആമുഖ പ്രസംഗം നടത്തി. 


ബർസാർ റവ. ഫാ. മാർട്ടിൻ കല്ലറക്കൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി  ബിനു എം ബി, ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് മാനേജർ   ജോബിൻ കെ എം തുടങ്ങിയവർ പ്രസംഗിച്ചു. 


പ്രിൻസിപ്പൽ രചിച്ച 'ദി ആർട്ട് ഓഫ് പേരൻറിംഗ്' എന്ന പുസ്തകം ഡോ. എ. വി. ജോർജിന് കോപ്പി നൽകി കോളേജ് മാനേജർ പ്രകാശനം ചെയ്തു. പബ്ലിക്കേഷൻസ് ഡയറക്ടർ ഡോ. ജോർജുകുട്ടി വട്ടോത്ത്, നോഡൽ ഓഫീസർ മിസ് സീന എസ് നായർ, ഓപ്പറേഷൻസ് മാനേജർ  ദീപു ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.       





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments