നഗരസഭ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ വാട്ടർ അതോറിറ്റി കണക്ഷൻ പുനഃസ്ഥാപിച്ചു; മന്ത്രി മോൻസ് ജോസഫിനോട് പാലാ നഗരസഭ കടപ്പെട്ടിരിക്കുന്നു – ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം


നഗരസഭ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ വാട്ടർ അതോറിറ്റി കണക്ഷൻ പുനഃസ്ഥാപിച്ചു; മന്ത്രി മോൻസ് ജോസഫിനോട് പാലാ നഗരസഭ കടപ്പെട്ടിരിക്കുന്നു: ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം

പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ഹോസ്റ്റൽ നടത്തിപ്പിനായി കൈമാറിയത് ഏകദേശം ഒന്നര വർഷം മുമ്പാണ്.

രാഷ്ട്രീയ ലക്ഷ്യത്തോടെയും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടും അടിസ്ഥാന സൗകര്യമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാതെയാണ് ഹോസ്റ്റൽ ലേലത്തിന് നൽകിയിരുന്നത്. ഇതേത്തുടർന്ന്, ഹോസ്റ്റലിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഇതുവരെയും പാലാ നഗരസഭയുടെ ചെലവിൽ ദിവസേന ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്..


നഗരസഭയുടെ ടാങ്കർ ലോറി ലഭ്യമല്ലാതിരുന്ന നാല് മാസക്കാലയളവിൽ പ്രതിദിനം ₹4,500 രൂപ വാടക ചെലവഴിച്ച് സ്വകാര്യ ടാങ്കർ ലോറി വാടകക്ക് എടുത്താണ് ആവശ്യമായ വെള്ളം എത്തിച്ചിരുന്നത്. നഗരസഭയുടെ സ്വന്തം ടാങ്കർ ഉപയോഗിച്ചപ്പോഴും ഭീമമായ ചെലവാണ് വന്നിരുന്നത്. പ്രതിമാസം ₹59,000  രൂപ വാടക ലഭിക്കുന്ന കെട്ടിടത്തിനായി അതിലേറെ തുക വെള്ളം എത്തിക്കുന്നതിനായി ചെലവഴിക്കേണ്ടി വന്നത് നഗരസഭയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമായിരുന്നു.


മുൻപ് ഹോസ്റ്റൽ വാടകയ്ക്ക് നടത്തിയിരുന്നവർ വാട്ടർ അതോറിറ്റിയുടെ കുടിശ്ശിക അടയ്ക്കാതിരുന്നതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കപ്പെടുകയും, അവർക്കെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പുതിയ വാട്ടർ അതോറിറ്റി കണക്ഷൻ അനുവദിക്കുന്നതിന് കഴിഞ്ഞ കാലങ്ങളിൽ വാട്ടർ അതോറിറ്റി തയ്യാറായിരുന്നില്ല.

എന്നാൽ നിലവിലെ ഭരണസമിതി നഗരസഭയുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്ന ഈ വിഷയത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫിനെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയുണ്ടായി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അടിയന്തിര പ്രാധാന്യത്തോടെ ഇടപെട്ട മന്ത്രി, നഗരസഭയ്ക്ക് വാട്ടർ അതോറിറ്റി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നിർദേശം നൽകുകയായിരുന്നു.

നഗരസഭയുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ അനുകൂലവും ഉറച്ചതുമായ തീരുമാനം കൈക്കൊണ്ട ബഹുമാനപ്പെട്ട മന്ത്രി ശ്രീ മോൻസ് ജോസഫിനെ പാലായുടെ പേരിൽ അഭിനന്ദിക്കുന്നതായും, പാലാ നഗരസഭ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതായും ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം പ്രസ്താവനയിലൂടെ അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments