വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾക്കെതിരെ ജാഗരൂകരാകണം.
വിദ്യാർത്ഥികൾ ലഹരി ഉല്പന്നങ്ങൾക്കെതിരെ ജാഗരൂകരായിരിക്കണമെന്ന് എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട് പറഞ്ഞു.
എലിക്കുളത്ത് സെൻ്റ് മാത്യൂസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അദ്ധ്യാപക ,രക്ഷാകർത്താ സമ്മേളനവും ബോധവൽക്കരണ ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാത്യൂസ് പെരുമനങ്ങാട്ട് .
സ്കൂൾ മാനേജർ ഫാ : ജെയിംസ് തെക്കും ചേരിക്കുന്നേൽ അധ്യക്ഷനായിരുന്നു. വൈക്കം സെൻ്റ് സേവ്യേഴ്സ് കോളേജ് റിട്ട: പ്രിൻസിപ്പൽ ഡോ രാജു മാവുങ്കൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. സെൻ്റ് മാത്യൂസ് യു പി സ്കൂൾ ഹെഡ്മാസ്റ്റർ മാത്യൂസ് ജോർജ്, എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ഗ്രേയ്‌സ് തോമസ്, ക്വിൻ്റർഗാർഡൻ ഇൻ ചാർജ് അമ്പിളി ടീച്ചർ എന്നിവർ സംസാരിച്ചു സമ്മേളനത്തിൽ എസ് എസ്. എൽ സി , പ്ളസ് ടു വിഷയങ്ങളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു.
70 12 23 03 34

.jpg)


0 Comments