സ്വതന്ത്ര മുന്നണിക്കൊപ്പം ഒരു സഹകരണത്തിനും ഇല്ലെന്ന് മുൻപ് തന്നെ പറഞ്ഞിരുന്നുവെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി..... അങ്ങനെ ഒരു സഹകരണം വേണമെങ്കിൽ ഞങ്ങൾക്ക് ആദ്യം തന്നെ ആകാമായിരുന്നു. .. അത് വേണ്ടായെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും ജോസ് കെ മാണി.
പാലായിൽ ഇപ്പോൾ ഉള്ളത് പ്രാദേശികമായ വിഷയമാണെന്ന് ജോസ് കെ മാണി അതിൽ കേരള കോൺഗ്രസ് എമ്മിന്റെ പ്രാദേശിക നേതൃത്വം തീരുമാനമെടുക്കും.
സ്വതന്ത്ര കൂട്ടായ്മയെ ഒപ്പം കൂട്ടുന്നത് പല അപകടങ്ങൾക്കും കാരണമാകുമെന്ന് മുൻകൂട്ടി കണ്ടിട്ടുണ്ട്. നിലവിലുള്ളത് യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നമാണ്. അവിശ്വാസം സംബന്ധിച്ചൊക്കെ കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വം തീരുമാനിക്കും. പാലാ അനാഥമായി പോകാൻ പാടില്ല. കഴിഞ്ഞ ആറുമാസമായി പാലായിൽ ഭരണം നടക്കുന്നില്ല എന്നും ജോസ് കെ മാണി പറഞ്ഞു.
70 12 23 03 34

.jpg)


0 Comments