സഹോദരന്റെ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജില്‍ എത്തിയ മുന്‍ പഞ്ചായത്തംഗം കുഴഞ്ഞുവീണു മരിച്ചു.




സഹോദരന്റെ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജില്‍ എത്തിയ മുന്‍ പഞ്ചായത്തംഗം കുഴഞ്ഞുവീണു മരിച്ചു.



എലിവാലി വേലംപറമ്പില്‍ വി.കെ. മനോഹര്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയ്ക്കാണ് സംഭവം. വീണ് പരിക്കേറ്റ് തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹോദരന്‍ രാജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നപ്പോള്‍ ഒപ്പമെത്തിയതായിരുന്നു മനോഹര്‍. രാജുവിനെ സര്‍ജറിക്കായി ഓപ്പറേഷന്‍ തിയേറ്റില്‍ കയറ്റിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു.

കടനാട് ഗ്രമ പഞ്ചായത്ത് മുന്‍ അംഗവും വേലന്‍ മഹാസഭ സംസ്ഥാന നേതാവുമായിരുന്നു. ഞായറാഴ്ച വൈകുന്നേരം കുടിവെള്ള പദ്ധതിയുടെ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തതിനു ശേഷമാണ് മനോഹരന്‍ സഹോദരനൊപ്പം മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടത്.

സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച ) 3 ന് വീട്ടുവളപ്പില്‍.
 

ഭാര്യ: കുമാരി മനോഹര്‍ 
മകള്‍:അനു. 
മരുമകന്‍: സുരേഷ് കുമാര്‍.

കേരള വേലന്‍ മഹാസഭ സംസ്ഥാന നിര്‍വാഹക സമിതി അംഗവും മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റും കടനാട് ശാഖ പ്രസിഡന്റുമായിരുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments