കേന്ദ്ര സർക്കാർ വികസന രംഗത്ത് കുതിച്ചു ചാട്ടം നടത്തി:അഡ്വ ഷോൺ ജോർജ്ജ്


കേന്ദ്ര സർക്കാർ വികസന രംഗത്ത് കുതിച്ചു ചാട്ടം നടത്തി:അഡ്വ ഷോൺ ജോർജ്ജ്         

 കഴിഞ്ഞ പന്ത്രണ്ടു വർഷം കൊണ്ട് രാജ്യത്ത് സമസ്ത മേഖലയിലും വൻ കുതിച്ചു ചാട്ടം നടത്തിയ ഗവൺമെന്റാണ് ബി ജെ പി യുടെ നേതൃത്വത്തിലുള്ള എൻ ഡി എ ഗവൺമെന്റ് നടപ്പിലാക്കിയതെന്ന് ബി ജെ പി സംസ്ഥാനവൈസ് പ്രസിഡന്റ് അഡ്വ ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. ബി ജെ പി ഭരണങ്ങാനം മണ്ഡലം ദ്വിദിന പഠന ശിബിരം ഇടമറ്റം ഓശാന മൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്ന വികസന മുന്നേറ്റത്തിന്റെ ശോഭ കെടുത്താൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനാണ് കേരളത്തിലെ ഇടതു വലത് മുന്നണികൾ ശ്രമിക്കുന്നത് ഈ രാഷ്ട്രീയ വഞ്ചന തിരിച്ചറിയാൻ കേരള ജനത തിരിച്ചറിയണമെന്നും ഷോൺ കൂട്ടി ചേർത്തു.


മണ്ഡലം പ്രസിഡന്റ് വി എസ് ഷാനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പഠനശിബിരത്തിൽ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങാളായ അഡ്വ പി ജെ തോമസ്. സെബി പറ മുണ്ട, ജോസഫ് ടി ജോസഫ് , കെ.പി ഭുവനേശ്, ജില്ലാവൈസ് പ്രസിഡന്റ് സജി എസ് തെക്കേൽ , സെക്രട്ടറി സരീഷ് കുമാർ ,


 യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണുവഞ്ചിമല, പി കെ സുരേഷ്, പ്രതീഷ് മാത്യു .എന്നിവർ പ്രസംഗിച്ചു. റബ്ബർ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എൻ ഹരിക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശിബിരത്തിൽ വച്ച് സ്വീകരണം നൽകി. പഠനശിബിരം ഇന്ന് വൈകിട്ട് 5 ന്( ഞായർ )സമാപിക്കും



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments