ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിത്സ തുടങ്ങി: റവന്യൂ ( ദേവസ്വം ) സെക്രട്ടറി എം.ജി.രാജമാണിക്കം ഐഎഎസ് ഉദ്ഘാടനം നിർവ്വഹിച്ചു
ശ്രീഗുരുവായൂരപ്പൻ്റെ ഗജസമ്പത്ത് പരിപാലിച്ചുവരുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു മാസത്തെ വാർഷിക സുഖചികിത്സ തുടങ്ങി. റവന്യൂ (ദേവസ്വം ) സെക്രട്ടറി എം.ജി.രാജമാണിക്കം ഐ എ എസ് ഉദ്ഘാടനം നിർവ്വഹിച്ചു.
ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിന്
ഔഷധ ചോറുരുളനൽകിയായിരുന്നു ഉദ്ഘാടനം.ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിത്സ ലോകത്തിനാകെ മാതൃകയാണെന്ന് എം.ജി.രാജമാണിക്കം പറഞ്ഞു. തുടർന്ന് കൊമ്പൻമാരായ വിനായകൻ, ഗോപീകൃഷ്ണൻ ഉൾപ്പെടെ മറ്റ് ആനകൾക്കും ഔഷധ ചോറുരുളകൾ നൽകി.
ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് എക്സ് എം എൽ എ ചടങ്ങിൽ അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ, എം.യു ഷിനിജ, ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി.ഗിരിദാസ്, ഡോ.എം.എൻ.ദേവൻ നമ്പൂതിരി ഡോ.കെ.വിവേക് ,ഡോ.യു.ഗിരീഷ്, ഡോ. ശബരീനാഥ്.വി, .നാകേരി വാസുദേവൻ നമ്പൂതിരി , ഭക്തജനങ്ങൾ, മാധ്യമ പ്രവർത്തകർ,ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി.
ദേവസ്വം ആനത്താവളത്തിലെ 35 ആനകളിൽ മദപ്പാടിലുള്ളതും ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പ് ചുമതല ഉള്ളവയും ഒഴികെ 17 ആനകൾ സുഖചികിത്സ ഉദ്ഘാടന ചടങ്ങിൽ അണിനിരന്നു. ജൂലായ് 30 വരെ സുഖചികിത്സ തുടരും.
70 12 23 03 34


.jpg)


0 Comments