എ കെ സി സി ഏഴാച്ചേരി യൂണിറ്റ് നടത്തിയ പ്രതിഭാ സംഗമം AKCC രൂപത ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ ലൂക്കോസ് കൊട്ടുകാപ്പള്ളി ആമുഖ സന്ദേശം നൽകി.
യൂണിറ്റ് പ്രസിഡൻറ് ബിനോയി പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. ഇടവകയിൽ നിന്ന് MG യൂണിവേഴ്സിറ്റി ബികോം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി അമിത എൽസ് ബിനോയിയെയും പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ കുട്ടികളെയും അനുമോദിച്ച് സമ്മാന വിതരണം നടത്തി.
എസ് എച്ച് കോൺവെൻറ് മദർ സിസ്റ്റർ ടെസ്സി,
രാമപുരം ഫൊറോന പ്രസിഡൻറ്
അജോ തുണുങ്കൽ, സെക്രട്ടറി സജി പള്ളിയാരടിയിൽ,ബിജു പുന്നക്കാട്ട്, സ്വപ്നാ അലുങ്കൽ ,ജോമിഷ് നടയ്ക്കൽ, റെജി പള്ളത്ത്, അമിത എൽ സ് ബിനോയി എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടിയും സ്നേഹവിരുന്നും നടത്തി.
70 12 23 03 34


.jpg)


0 Comments