സാങ്കേതികവിദ്യയെ അവസരമാക്കി യുവതലമുറ മുന്നേറണം: അച്യുത്ശങ്കർ എസ്.
സാങ്കേതികവിദ്യയെ അവസരമാക്കി യുവതലമുറ മുന്നേറണമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അച്യുത്ശങ്കർ എസ്. രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ നടത്തിയ കോൺവൊക്കേഷൻ സെറിമണി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..
ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡിജിറ്റൽ സാങ്കേതികവിദ്യകളും അതിവേഗം വളരുന്ന ഇന്നത്തെ ലോകത്ത് മാറ്റങ്ങളോട് പൊരുത്തപ്പെടാനും തുടർച്ചയായി പഠിക്കാനുമുള്ള മനോഭാവം ഓരോ ബിരുദധാരിക്കും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ മനുഷ്യനെ മാറ്റിസ്ഥാപിക്കുന്നതല്ല, മറിച്ച് മനുഷ്യന്റെ കഴിവുകളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്ന ഉപാധിയായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നവീന ആശയങ്ങളും സംരംഭകത്വ മനോഭാവവും വളർത്തിയെടുക്കാൻ യുവതലമുറ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ വർഷം പഠനം പൂർത്തിയാക്കിയ ബിരുദ ബിരുദാനന്തര വിദ്യാർഥികളും അവരുടെ മാതാപിതാക്കളും കോൺവൊക്കേഷൻ സെറിമണിയിൽ പങ്കെടുത്തു.
കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റർ മാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു, ഐ.ക്യൂ.എ.സി കോർഡിനേറ്റർമാരായ സുനിൽ കെ ജോസഫ്, കിഷോർ, ജിബി ജോൺ മാത്യു ഡിപ്പാർട്ടമെന്റ് മേധാവികൾ തുടങ്ങിയവർ പ്രസംഗിച്ചു.
70 12 23 03 34


.jpg)


0 Comments