മിനിമാസ്റ്റ് ലൈറ്റുകളില്‍ സി.സി.ടി.വി. മാതൃകാ പദ്ധതി: മന്ത്രി മോന്‍സ് ജോസഫ്
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ മിനിമാസ്റ്റ് ലൈറ്റുകളില്‍ സി.സി.ടി.വി. നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ച പദ്ധതി മാതൃകാ പദ്ധതിയാണെന്ന് ജലവിഭവ-ഭവന വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു.
സി.സി.സി.ടി.വി. ക്യാമറ സ്ഥാപിക്കുന്ന ചെലവുകുറഞ്ഞ ഈ പദ്ധതി സംസ്ഥാനമൊട്ടാകെ മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൂതനമായ ആശയങ്ങള്‍ ജനോപകാരപ്രദമായവിധത്തില് നടപ്പിലാക്കുന്നതില്‍ മികവുതെളിയിച്ച ജനപ്രതിനിധിയാണ് ജോസ്മോന് മുണ്ടയ്ക്കല്‍ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബോബി തോമസ്, ജ്യോതി ബാലകൃഷ്ണന്, കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു നെച്ചിക്കാട്ടില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ, പ്രൊഫ. ഡോ. മേഴ്സി ജോണ്‍,
അശോക് കുമാര്‍ പൂതമന, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു രമേശ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. രാധാകൃഷ്ണന്, തോമസ് മാളിയേക്കല്‍, വി.കെ. സുരേന്ദ്രന്, ജോസ് കൊല്ലറാത്ത്, റെജി കപ്ലിങ്ങാട്ട്, സുകുമാരന്‍, പി.റ്റി. ജോസ് പാരിപ്പള്ളില്‍, സുനില്‍ ഇല്ലിമൂട്ടില്‍, കമലാസന് മൂലായില്‍, ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, വര്‍ഗ്ഗീസ് ഒഴുകയില്‍, ജോബി ചിറത്തറ, പി.ജി. സുരേഷ്, എം. ശ്രീകുമാര്‍, കെ.ആര്. സുകുമാരന്‍ നായര്‍, സുധീര്‍ എസ്.നായര്‍, എന്നിവര്‍ പ്രസംഗിച്ചു.
_കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ-ഭവന വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് നിര്‍വ്വഹിക്കുന്നു_ .
70 12 23 03 34





.jpg)


0 Comments