സ്‌നേഹദീപം സഹജീവി സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖം: അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സഹജീവി സ്‌നേഹത്തിന്റെ യഥാര്‍ത്ഥം മുഖമെന്ന് ചാണ്ടി ഉമ്മന്‍ എഎല്‍എ അഭിപ്രായപ്പെട്ടു. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഒത്തുചേര്‍ന്നാല്‍ നാട്ടില്‍ ഒത്തിരിയേറെ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് സ്‌നേഹദീപം ഭവന പദ്ധതി എന്നും ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 61-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം നിര്‍വ്വഹിക്കുകയായിരുന്നു അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ.
പാവങ്ങളെ സഹായിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി എല്ലാ ജനപ്രതിനിധികള്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റേത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കല്ലൂര്‍ക്കുളം എഫ്‌സിസി കോണ്‍വെന്റിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹദീപം അകലക്കുന്നതിന് നല്‍കിയ 4.25 ലക്ഷം രൂപ ഉപയോഗിച്ചാണ് അകലക്കുന്നം സ്‌നേഹദീപത്തിലെ നാലാം സ്‌നേഹവീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
യോഗത്തില്‍ കരിമ്പാനി പള്ളി വികാരി റവ. ഫാദര്‍ ജെയിംസ് കരിമാങ്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ജി പാലയ്ക്കലോടി, പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ മാമ്പുഴക്കല്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യുച്ചന്‍ താമരശേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാന്റി ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി, സ്‌നേഹദീപം അകലകുന്നം പ്രസിഡന്റ് ഫിലിപ്പ് വെള്ളാപ്പള്ളി, സെക്രട്ടറി ടോമിച്ചന്‍ പിരിയന്മാക്കല്‍, ട്രഷറര്‍ ബെന്നി കോട്ടേപ്പള്ളി, മാത്തുക്കുട്ടി വലിയപറമ്പില്‍, സി. ടിന്‍സി മൂലയില്‍, സി. ലിസ മാര്‍ട്ടിന്‍ പൊയ്ക്കര എന്നിവര്‍ പ്രസംഗിച്ചു.
70 12 23 03 34

.jpg)


0 Comments