ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ നാളെ കൊടി ഉയരും


ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ നാളെ കൊടി ഉയരും
 
ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ ബുധനാഴ്‌ച പാലായിൽ പതാക ഉയരും. സമ്മേളന നഗറുകളിൽ സ്ഥാപിക്കാനുള്ള പതാക, കൊടിമരം എന്നിവ മൺമറഞ്ഞ നേതാക്കളുടെ സമൃതി മണ്ഡപങ്ങളിൽനിന്ന്‌ ജാഥയായി എത്തിചേരുന്നതോടെ  പൊതുസമ്മേളന കേന്ദ്രമായ സ. എ വി റസ്സൽ നഗറിൽ (കൊട്ടാരമറ്റം ബസ്‌ സ്‌റ്റാൻഡ്‌ മൈതാനം) സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ്‌ പതാക ഉയർത്തും. ജില്ലയിലെ  -വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ എത്തുന്ന ജാഥകൾ വൈകിട്ട്‌ അഞ്ചിന്‌ മരിയൻ സെന്റർ ജംങ്‌ഷനിൽ സംഗമിച്ച്‌ ഘോഷയാത്രയായി പൊതുസമ്മേളന നഗറിൽ എത്തിക്കും. 


  പതാക ജാഥകൾ പുതുപ്പള്ളിയിലെ സ. ഫിലിപ് ജോൺ പനച്ചിക്കാടിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന്‌  ജില്ലാ ജോയിന്റ് സെക്രട്ടറി അനീഷ് അന്തിയോസിന്റെയും ചിങ്ങവനത്തെ സ. എം അനീഷിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് അജിൻ കുരുവിളയുടെയും നേതൃത്വത്തിലാണ്‌ എത്തിക്കുന്നത്‌.
​കൊടിമര ജാഥകൾ കടുത്തുരുത്തിയിലെ സ.  എം ആർ രാജീവിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് ശരത്തത്തിന്റെയും ഏറ്റുമാനൂരിലെ സ. കറ്റോട് ബാബു ജോർജ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ജില്ലാ സെക്രട്ടറിയേറ്റ് അംഗം  റിജേഷ് കെ ബാബുവിന്റെയും നേതൃത്വത്തിൽ എത്തിക്കും. 


 9, 10 തീയതികളിൽ പ്രതിനിധി സമ്മേളനവും 11ന്‌ യുവജന റാലിയും പൊതുസമ്മേളനവും നടക്കും. 
സ. പുഷ്‌പൻ നഗറിൽ (പാലാ മുനിസിപ്പൽ ടൗൺ ഹാൾ) വ്യാഴം രാവിലെ 9.30ന്‌ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന സാംസ്‌കാരിക സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 10നും തുടരും. 


11ന്‌ വൈകിട്ട്‌ നാലിന്‌ കെഎസ്‌ആർടിസി ജങ്‌ഷനിൽനിന്ന്‌ ജില്ല കേന്ദ്രീകരിച്ച്‌ സംഘടിപ്പിക്കുന്ന വന്പിച്ച യുവജന റാലി ആരംഭിക്കും. സ. എ വി റസ്സൽ നഗറിൽ (കൊട്ടാരമറ്റം ബസ്‌ സ്‌റ്റാൻഡ്‌ മൈതാനം) ചേരുന്ന പൊതുസമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ കോഴിക്കോട്‌ ഫ്ലോട്ടിംങ്‌ തീയറ്റർ അവതരിപ്പിക്കുന്ന നാടകം– മിസ.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments