'ഭാരത് മാതാ കീ ജയ്' എന്ന മഹത്തായ ലക്ഷ്യമാണ് ആർഎസ്എസിൻ്റെ അടിസ്ഥാനം: എ.ആർ. മോഹനൻ



'ഭാരത് മാതാ കീ ജയ്' എന്ന മഹത്തായ ലക്ഷ്യമാണ് ആർഎസ്എസിൻ്റെ അടിസ്ഥാനം: എ.ആർ. മോഹനൻ

  ആർഎസ്എസിനെക്കുറിച്ച് വ്യത്യസതമായ കാഴ്ചപ്പാടാണ് പുറത്തുനിന്ന് അറിയുന്നവർക്കുള്ള തെന്ന് ആർഎസ്എസ് പ്രാന്ത കാര്യകാരി സദസ്യൻ എ.ആർ. മോഹനൻ.പട്ടാള ചിട്ടയോടെ,പ്രവർത്തിക്കുന്ന പ്രസ്ഥാനം, പ്രളയകാലത്ത് നടത്തിയ സേവന പ്രവർത്തനത്തിലൂടെ ആർഎസ്എസിനെ അടുത്തറിഞ്ഞവർ,ഇങ്ങനെയാണ് സംഘത്തെ പലരും അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.ആർഎസ്എസ് ജന്മശതാബ്ദിയോട് അനുബസിച്ച്
പാലായിൽ ക്ഷണിക്കപ്പെട്ട സദസ്സിൽ സംഘടിപ്പിച്ച വൈചാരിക സദസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


     സംഘ പ്രാർത്ഥനയിൽ പറയുന്ന 'ഭാരത് മാതാ കീ ജയ്' എന്ന മഹത്തായ
ലക്ഷ്യം തന്നെയാണ് സംഘത്തിൻ്റെ
അടിസ്ഥാനം.
രാഷ്‌ട്രവും രാജ്യവും വ്യത്യസ്തമാണെന്നദ്ദേഹം പറഞ്ഞു.
രാജ്യം ഭരണവുമായി ബന്ധപ്പെട്ടതാണ്,
രാഷ്‌ട്രം സംസ്‌കൃതിയുമായി ബന്ധപ്പെട്ടതും. 


മറ്റ് വിശ്വാസങ്ങൾക്ക് കാലുകുത്താൻ ഇടം നൽകില്ലെന്ന്
ഭാരതം പറഞ്ഞില്ല.ചാർവാകനെയും ഋഷിയായി അംഗീകരിച്ച ധർമ്മമാണ് ഭാരതീയ സംസ്‌കൃതി.
വ്യത്യസ്ത വിശ്വാസധാരയെ സ്വാംശീകരിച്ചതാണ് ഭാരതം.
അങ്ങനെയുള്ള സംസ്കൃതിയെ ഏകോപിപ്പിക്കുന്നതിനാണ് ആർഎസ്എസ് കഴിഞ്ഞ നൂറ് വർഷമായി പ്രവർത്തിക്കുന്നതെന്നും എ.ആർ. മോഹനൻ വ്യക്തമാക്കി.


പൊൻകുന്നം സംഘ ജില്ല സംഘചാലക് കെ.എൻ. രാമൻ നമ്പൂതിരി അദ്ധ്യക്ഷനായി.കോട്ടയം വിഭാഗ് ബൗദ്ധിക് പ്രമുഖ് കെ. ഗോപാലകൃഷ്ണൻ,  
മീനച്ചിൽ ഖണ്ഡ് പ്രചാർ പ്രമുഖ് മഹേഷ് ചന്ദ്രൻ, ജില്ല സമ്പർക്ക പ്രമുഖ് ഡോ. ഹരികൃഷണൻ എന്നിവർ സംസാരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments