ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദ സമർപ്പണവും മെറിറ്റ് ഡേയും മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.




 കോളേജ് മാനേജർ റവ. ഫാദർ എബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം  ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ മന്ത്രിയെ കോളേജ് മാനേജർ പൊന്നാടയണിയിച്ച് ആദരിച്ചു. സെന്റ് സ്റ്റീഫൻസ് വോളിബോൾ അക്കാദമിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഫിസിക്സ് വിഭാഗം റിസർച്ച് സെന്ററിന്റെ ഉദ്ഘാടനംമുൻ വകുപ്പ്മേധാവിയായ പ്രൊഫസർ പി എം അലക്സാണ്ടർ നിർവഹിച്ചു.


തദവസരത്തിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഫാദർ ബെന്നി തോമസിന്റെ പുസ്തകം പ്രകാശനം ചെയ്തു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനു ജോസ്, ബർസാർ ഫാദർ എബിൻ ഇറ പുറത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫിസിക്സ് വിഭാഗം പിജി വിദ്യാർത്ഥിനി ദേവി പ്രിയ മറുപടി പ്രസംഗം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ: സിൻസി ജോസഫ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ഡോ: തോമസ് കെ സി കൃതജ്ഞതയും അർപ്പിച്ചു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments