അവധി ആഘോഷിക്കാനായി നാട്ടിലെത്തിയ നഴ്സിംഗ് വിദ്യാർത്ഥി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു



 അവധി ആഘോഷിക്കാനായി നാട്ടിലെത്തിയ നഴ്സിംഗ് വിദ്യാർത്ഥി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു. തങ്കമണി തമ്പുരാൻകുന്ന് ചെമ്പകത്തിനാംകുഴിയിൽ റോയിയുടെ മകൻ അബിൻ ( 20 ) ആണ് മരിച്ചത് . ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിയായിരുന്നു അബിൻ. ഇന്നലെ രാത്രി 7 മണിയോടു കൂടിയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. 


 അവധി ആഘോഷിക്കാനായി കഴിഞ്ഞ ദിവസമാണ് അബിൻ ബെംഗളൂരുവിൽ നിന്നും നാട്ടിലെത്തിയത്. ഇന്നലെ  വൈകുന്നേരം സ്വന്തം കൃഷിയിടത്തിലുള്ള ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയതായിരുന്നു.


 ഇതിനിടെ അബദ്ധത്തിൽ കയത്തിൽ പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.അപകടം നടന്നയുടൻ തന്നെ അബിനെ കരയ്ക്കെടുത്ത് തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെ ങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

 സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് തങ്കമണി സെൻ്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments