പാലാ മൂന്നാനിയിൽ മഹാത്മാ ഗാന്ധി സ്ക്വയറിൽ മൂന്നാനി തോടിന് സമീപം റോഡിൽ സി.സി ടി വി ക്യാമറ സ്ഥാപിച്ചതായി നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം , കൗൺസിലർ ബിജു വരിക്കാനി എന്നിവർ അറിയിച്ചു .

പാലാ മൂന്നാനിയിൽ  മഹാത്മാ ഗാന്ധി സ്ക്വയറിൽ  മൂന്നാനി തോടിന് സമീപം റോഡിൽ സി.സി ടി വി ക്യാമറ സ്ഥാപിച്ചതായി നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം , കൗൺസിലർ ബിജു വരിക്കാനി എന്നിവർ അറിയിച്ചു .

അവിടെ വ്യാപകമായിരുന്ന, പ്രധാനമായും ബാത്ത്റൂം മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യ നിക്ഷേപം തടയുന്നതിനും പാലായെ കൂടുതൽ ശുചിത്വമുള്ള നഗരമാക്കുന്നതിനുമായി എടുത്ത വലിയൊരു മുന്നേറ്റ ചുവടുവയ്പ്പാണിതെന്ന് ഇരുവരും പറഞ്ഞു.

ഈ ക്യാമറ 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കുകയും പ്രദേശം നിരീക്ഷണത്തിലായിരിക്കുകയും ചെയ്യുന്നതാണെന്ന് വാർഡ് കൗൺസിലർ ബിജു വരിക്കാനി അറിയിച്ചു .

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments