ഒളിവിൽ കഴിഞ്ഞിരുന്ന കാപ്പാക്കേസ് പ്രതി അറസ്റ്റിൽ


ഒളിവിൽ കഴിഞ്ഞിരുന്ന കാപ്പാക്കേസ് പ്രതി അറസ്റ്റിൽ 
 
 കാപ്പാ കേസ് ചുമത്തപ്പെട്ട ഒളിവിൽ കഴിഞ്ഞു വന്നിരുന്ന കോട്ടയം ജില്ലയിലെ നിരവധി കേസുകളിൽ പ്രതിയായ മുളക്കുളം വില്ലേജ് പെരുവാക്കരയിൽ മാവേലിത്തറ വീട്ടിൽ റോയി മകൻ മാത്യൂസ് റോയ് വയസ്സ് 26 എന്നയാളെ 6 7 2026 തീയതി വെള്ളൂർ പോലീസ് സ്റ്റേഷൻ SHO S. M. റിയാസ്, cpo മാരായ പ്രവീൺ പ്രകാശ് സാം കെ എം രാഹുൽ എൻ എൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.


 വെള്ളൂർ പോലീസ് സ്റ്റേഷൻ കടുത്തുരുത്തി വൈക്കം ഏറ്റുമാനൂർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും കടുത്തുരുത്തി എക്സൈസ് റേഞ്ചിലും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണ്  അറസ്റ്റിൽ ആയ മാത്യുസ് റോയി.


 കോട്ടയം ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടർക്ക് കൊടുത്ത  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് കാപ്പ കരുതൽ തടങ്കലിന് ഉത്തരവായത്.
 അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments