തൂഫാൻ വൺ മില്യൻ ഗോൾ ചലഞ്ചും ഫിഫാ ഫെസ്റ്റും ആഘോഷിച്ചു

 

തൂഫാൻ വൺ മില്യൻ ഗോൾ ചലഞ്ചും ഫിഫാ ഫെസ്റ്റും ആഘോഷിച്ചു 

പാലാ മഹാത്മ ഗാന്ധി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നാഷണൻ സർവീസ് സ്‌കീമിൻ്റെയും പവർ ബ്രിഗേഡിൻ്റേയും വിമുക്തി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരായ പ്രചാരണത്തിൻ്റെ ഭാഗമായി തൂഫാൻ വൺ മില്യൻ ഗോൾ ചലഞ്ച്, ഫിഫാ ഫെസ്റ്റ് 2026 എന്നിവ ആഘോഷിച്ചു. 


 പ്രിൻസിപ്പാൾ ജയകുമാരി വി. ആർ അദ്ധ്യക്ഷയായിരുന്നു. അസിസ്റ്റൻ്റ് എക്സൈസ്  ഇൻസ്പെക്ടർ ( എക്സൈസ്  റേഞ്ച് ഓഫീസ് പാലാ )ജെക്സി ജോസഫ് കിക്കോഫ് ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റൻ്റ് സിവിൽ എക്‌സൈസ് ഓഫീസർ അക്ഷയ് ആശംസകൾ നേർന്നു. 

പരിപാടികൾക്ക് അദ്ധ്യാപകരായ റ്റിബു ചാക്കോ, പ്രതീഷ് കുമാർ ഡി, ഗുരുദാസൻ സി.പി., ലിൻസി എം അഗസ്റ്റിൻ, പി.ബി. അനിൽകുമാർ, ബാബു ടി. കെ.,  നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജിഷ ടി. ജോർജ് എന്നിവർ നേതൃത്വം നൽകി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments