സുനില്‍ പാലാ
പാലാ ടൗണ്‍ ബസ് സ്റ്റാന്റിലെ സാമൂഹ്യവിരുദ്ധരെ തുരത്താന്‍ പൊലീസ് ചൂരല്‍പ്രയോഗം തുടങ്ങി.
ഇന്നലെ ഉച്ചയോടെ സ്റ്റാന്റില്‍ മദ്യപിച്ച് ബഹളംവയ്ക്കുകയും തുണിയഴിച്ച് ആടുകയും ചെയ്ത മദ്യവയസ്കനെ എസ്.ഐ. എസ്. ആകാശിന്റെ നേതൃത്വത്തില്‍ ചൂരല്‍പ്രയോഗം നടത്തി ഓടിച്ചു. ബസ് സ്റ്റാന്റിലെ വെയ്റ്റിംഗ് ഷെഡ്ഡില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഇയാള്‍ തുണി ഉയര്‍ത്തിക്കാണിക്കുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. സംഭവം അപ്പോള്‍തന്നെ ദൃക്സാക്ഷികള്‍ പാലാ പൊലീസിനെ അറിയിച്ചു. എസ്.ഐ. ആകാശിന്റെ നേതൃത്വത്തില്‍ ഉടന്‍ സ്ഥലത്തെത്തിയ സംഘം ഇയാളെ ചൂരലിന് അടിച്ചോടിക്കുകയായിരുന്നു.
ഇതോടൊപ്പം സ്റ്റാന്റില്‍ ദിവസേന പത്തോളം തവണ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. സംശയാസ്പദമായി കാണുന്നവരെയും മദ്യപാനികളെയും മറ്റ് സാമൂഹ്യവിരുദ്ധരെയുമൊക്കെ പോലീസ് ചോദ്യം ചെയ്ത് കുഴപ്പക്കാരെന്ന് കാണുന്നവരെ അടിച്ചോടിക്കുകയാണ്. വിദ്യാര്‍ത്ഥികളെ മറയാക്കി മയക്കുമരുന്ന് വ്യാപാരം സ്റ്റാന്റില്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് മഫ്ത്തിയിലും പൊലീസ് സംഘം സ്റ്റാന്റില്‍ നിരീക്ഷണം നടത്തുന്നുണ്ട്.
പാലാ ഡി.വൈ.എസ്.പി. കെ. സദന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് പൊലീസ് പട്രോളിംഗ് തുടരെ നടത്തുന്നത്. മദ്യപാനികള്‍, സാമൂഹ്യവിരുദ്ധര്‍ എന്നിവര്‍ പഴയതുപോലെ സ്റ്റാന്റില്‍ അഴിഞ്ഞാടിയാല്‍ ഉടന്‍ വിവരം ആര്‍ക്കുവേണമെങ്കിലും പാലാ പൊലീസില്‍ അറിയിക്കാം. ഫോണ്‍ നമ്പര്‍: 04822 212334, എസ്.ഐ.യുടെ നമ്പര്‍ 9497980337.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34


.jpg)


0 Comments