അടിമുടി മുഖച്ഛായ മാറ്റിയ പാലാ പൊലീസ് സ്റ്റേഷന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ സന്ദര്‍ശിച്ചു.
പാലാ ചാവറ സ്‌കൂളില്‍ തൂഫാന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പാലാ പൊലീസ് സ്റ്റേഷന്റെ മാറിയ മുഖത്തെക്കുറിച്ച് കോട്ടയം പൊലീസ് ചീഫ് സാബു മാത്യു ഐ.പി.എസ്., പാലാ ഡി.വൈ.എസ്.പി. കെ. സദനും എസ്.എച്ച്.ഒ. കെ. ദിലീപ് കുമാറും ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. അടിമുടി മാറിയ പൊലീസ് സ്റ്റേഷനില്‍ ഒന്ന് കയറണമെന്ന് മാണി സി. കാപ്പന്റെ അഭ്യര്‍ത്ഥനകൂടിയായതോടെ സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാവുകയായിരുന്നു. മന്ത്രി മോന്‍സ് ജോസഫും ഒപ്പമുണ്ടായിരുന്നു.
സ്റ്റേഷനും പരിസരവും ഉള്‍വശവും വളരെ ഭംഗിയായി കാത്തുസൂക്ഷിക്കാന്‍ നേതൃത്വം നല്‍കിയ ഡി.വൈ.എസ്.പി. കെ. സദനെയും എസ്.എച്ച്.ഒ. കെ. ദിലീപ് കുമാറിനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും രമേശ് ചെന്നിത്തല അഭിനന്ദിച്ചു.

.jpg)

0 Comments