തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ സർക്കാരും പാർട്ടിയും കർശന നടപടിയാണ് സ്വീകരിച്ചതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നുംസംഘടനാ തലത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകൂട്ടി നിശ്ചയിച്ച പരിപാടി റദ്ദാക്കിയത് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും, പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്ന രീതിയിൽ വഴിതടഞ്ഞത് തെറ്റായ നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെറ്റ് ചെയ്യുന്നവർക്കെതിരെ നിഷ്പക്ഷമായ നിലപാടാണ് സർക്കാരും പാർട്ടിയും സ്വീകരിക്കുന്നത്.
കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, കോൺഗ്രസിൽ അധ്യക്ഷനാകാൻ യോഗ്യതയുള്ള നിരവധിയാളുകൾ ഉണ്ടെന്നും അതിൽ നിന്നും അനുയോജ്യനായ ഒരാളെ തിരഞ്ഞെടുക്കുമെന്നും പാർട്ടിയിൽ യാതൊരുവിധ ഗ്രൂപ്പ് വഴക്കുകളുമില്ലെന്നും അദ്ദേഹം കോട്ടയത്ത് വ്യക്തമാക്കി.
70 12 23 03 34




0 Comments