ബന്ധുവീട്ടില്‍നിന്ന് വീട്ടുപകരണങ്ങള്‍ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിലായി. കാളിയാര്‍ മുള്ളന്‍കുത്തി കുഴിയാമ്പില്‍ ബിബിന്‍ ഫ്രാന്‍സിസി( 35)നെയാണ് കാളിയാര്‍ പോലീസ് അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞ നാലിനായിരുന്നു മോഷണം. വീട് കുത്തിത്തുറന്നാണ് യുവാവ് ഉപകരണങ്ങള്‍ കടത്തിക്കൊണ്ടു പോയത്.
വീട്ടുടമ യുവാവിന്റെ ബന്ധുവാണ്. വീട്ടുടമ എറണാകുളത്താണ് താമസം. വീട് നോക്കാന്‍ മറ്റൊരാളെ ഏല്‍പിച്ചിരിക്കുകയായിരുന്നു. ഓവന്‍, ഫാന്‍, കോടാലി, വാക്കത്തി, പാചകവാതക സിലിണ്ടര്‍ ഉള്‍പ്പെടെ 26000 രൂപയുടെ ഉപകരണങ്ങളാണ് മോഷ്ടിച്ചത്. യുവാവിനെ കോടതിയില്‍ ഹാജരാക്കി.
70 12 23 03 34


.jpg)


0 Comments