തുടർച്ചയായി എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആപത്താകും എന്ന് ചിലർ പ്രചരിപ്പിച്ചുവെന്നും ചിലർ അത് വിശ്വസിച്ചുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ചില വലതുപക്ഷ മാധ്യങ്ങൾ ഇല്ലാ കഥകൾ പ്രചരിപ്പിച്ചു. സംഘടിതമായ നീക്കം പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും നടത്തി. ഏത് എതിർ പ്രചാരവേല വന്നാലും എൽഡിഎഫിന് പിടിച്ചുനിൽക്കാൻ കഴിയുന്ന മണ്ഡലങ്ങളുണ്ട്. അതിലൊന്നാണ് പയ്യന്നൂർ.
മണ്ഡലം രൂപം കൊണ്ടതിന് ശേഷം വിജയിച്ച് വന്നത് സിപിഐഎം സ്ഥാനാർത്ഥികളാണെന്നും മത്സരിച്ചവർ എല്ലാം നല്ല വിജയമാണ് നേടിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ സിപിഐഎം വിശദീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
70 12 23 03 34




0 Comments