കോട്ടയത്തെ ബാറുകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസംതോറും കൈക്കൂലി വാങ്ങിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.


 കോട്ടയത്തെ ബാറുകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസംതോറും കൈക്കൂലി വാങ്ങിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. 

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിന് ലക്ഷങ്ങളാണ് കൈക്കൂലിയായി ലഭിച്ചത്.  അശോക് കുമാറിന് ഒരു ബാറിൽ നിന്ന് പ്രതിമാസം 15,000 രൂപ വരെ ലഭിച്ചതായും കണ്ടെത്തൽ. 


എക്സൈസ് ചങ്ങനാശ്ശേരി റേഞ്ചിലെ മറ്റ് ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുള്ളതായി തെളിവ് ലഭിച്ചു. ഉദ്യോഗസ്ഥർക്ക് വേണ്ടി മാസംതോറും പണപ്പിരിവ് നടത്തുന്നത് ചങ്ങനാശ്ശേരിയി ലെ ഒരു ബാറുടമയാണെന്നും കണ്ടെത്തി. പണം ഇടപാടിന്‍റെ വിവരങ്ങൾ ബാറുടമ യിൽ നിന്ന് എക്സൈസിന് ലഭിച്ചു.  


 എക്സൈസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി മദ്യവും ബാറുടമകൾ നൽകുന്നുണ്ട്. ഈ ഉദ്യോഗസ്ഥർ ബാറുകളിലെ നിത്യ സന്ദർശകരാണ്. ഉദ്യോഗസ്ഥർ ബാറുകളിൽ എത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments