കടപ്പാട്ടൂര്‍ ക്ഷേത്രം 'ശ്രീ മഹാദേവ തപോവന്‍ ' ആധ്യാത്മിക കേന്ദ്രം ഉദ്ഘാടനം നാളെ.




പാലാ കടപ്പാട്ടൂര്‍ എന്‍ എന്‍ എസ് ഹിന്ദു ദേവസ്വം നിര്‍മ്മിച്ച 'ശ്രീ മഹാദേവ തപോവന്‍ ' എന്ന ആധ്യാത്മിക മന്ദിരത്തിന്റെ ഉത്ഘാടനം നാളെ (21.8) രാവിലെ 10.45 നും 11.15നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കടപ്പാട്ടൂര്‍ ദേവസ്വം പ്രസിഡന്റും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറും എന്‍.എസ്.എസ്. മീനച്ചില്‍ താലൂക്ക് യൂണിയന്‍ ചെയര്‍മാനുമായ മനോജ്. ബി. നായര്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിവാഹ ആവശ്യങ്ങള്‍ക്കും ആദ്ധ്യാത്മിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കത്തക്കവിധത്തില്‍ 12000 സ്‌ക്വയര്‍ അടി വിസ് തീര്‍ണത്തിലാണ് എ.സി ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തികച്ചും ശാന്തമായ ക്ഷേത്രാന്തരീക്ഷത്തില്‍ മീനച്ചിലാറിന്റെ തീരത്ത് പ്രകൃതി മനോഹരമായ പശ്ചാത്തലത്തിലാണ് ഈ നിര്‍മ്മിതി നടത്തിയിരിക്കുന്നത്. 1000 ല്‍ ആധികം ആളുകള്‍ക്ക് സമയം ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ആയതിനു വേണ്ട വിശാലമായ വാഹന പാര്‍ക്കിംഗ് സൗകര്യങ്ങളും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ക്ഷേത്ര ദര്‍ശനത്തിനും, വിവാഹ ആവശ്യങ്ങള്‍ക്കും മറ്റ് ആദ്ധ്യാത്മിക ആവശ്യങ്ങള്‍ക്കും മറ്റുമായി വിദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിനും സുരക്ഷിതമായി താമസിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ച ശ്രീ ശങ്കരാ ഗസ്റ്റ് ഹൗസുമുണ്ട്. എ.സി, നോണ്‍ എ. സി വിഭാഗങ്ങളിലായി മുപ്പതോളം മുറികള്‍ നിലവില്‍ ഈ ഗസ്റ്റുഹൗസിലുണ്ട്.
ആദ്ധ്യാത്മിക മന്ദിരത്തിന്റെ ഉല്‍ഘാടനത്തിനോട് അനുബന്ധിച്ച് രാവിലെ 9.30 ന് രാമപുരം പദ്മനാഭമാരാര്‍ സ്മാരക ക്ഷേത്ര വാദ്യകലാ കേന്ദ്രം അവതരിപ്പിക്കുന്ന പഞ്ചവാദ്യം അരങ്ങേറും. 10.45 നും 11.15 നും മദ്ധ്യേ ഉദ്ഘാടനം.  മനോജ് ബി. നായര്‍ ഭദ്രദീപം തെളിയിക്കും. 11.15 മുതല്‍ വാസുദേവം ഭജന്‍സിന്റെ 'നാദലയം' എന്ന ഗാനാഞ്ജലിയുമുണ്ടെന്ന് കടപ്പാട്ടൂര്‍ ദേവസ്വം സെക്രട്ടറി സതീഷ് കല്ലക്കുളം, ഖജാന്‍ജി ബാബു കെ.ആര്‍., കമ്മറ്റിയംഗങ്ങളായ രവി കെ.ആര്‍., മനോജ് പുതിയപറമ്പില്‍, മധുസൂദനന്‍ നായര്‍ കെ.കെ.  എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments