140 കിലോ തടി തോളിലേറ്റാന്‍ ആരൊക്കെ? മല്ലന്‍മാര്‍ക്ക് ഏഴാച്ചേരിയിലേക്ക് സ്വാഗതം. ഓണക്കാലത്ത് പൂക്കളവും ഓണസദ്യയും മാത്രമല്ല... ഇത്തവണ ഏഴാച്ചേരിയില്‍ മല്ലന്‍മാര്‍ക്കും കരുത്തന്‍മാര്‍ക്കും കൂടിയാണ് ആഘോഷം.
രാമപുരം ഗ്രാമപഞ്ചായത്ത് ഗാന്ധിപുരം വാര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ''വൈബ് ഓണം 2026''ലാണ് തടിച്ചുമട് മത്സരവും ഇഷ്ടികപിടുത്ത മത്സരവുമൊക്കെ നടത്തുന്നത്. 27, 29, 30 തീയതികളിലായി ഏഴാച്ചേരി ബാങ്ക് ജംഗ്ഷനിലാണ് മത്സരം.
ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് 140 കിലോ ഭാരമുള്ള തടി തോളിലേറ്റി ചുമക്കുന്ന മത്സരമാണ്.
മത്സരാര്‍ത്ഥിയുടെ തോളില്‍ 140 കിലോയുടെ തടി എടുത്തുവെക്കും. പിന്നെ തുടങ്ങും കരുത്തിന്റെ പരീക്ഷണം. നിശ്ചയിച്ച റൗണ്ടുകള്‍ പൂര്‍ത്തിയാക്കി ഏറ്റവും കൂടുതല്‍ ദൂരം തടി ചുമന്ന് മുന്നേറുന്നയാള്‍ വിജയി. തടി താഴെവെക്കാതെ എത്ര ദൂരം പോകാനാകുമെന്നതാണ് മത്സരത്തിലെ പ്രധാന ചോദ്യം. തടി ചുമക്കാന്‍ കഴിയുമോ എന്നതിനൊപ്പം കാണികള്‍ക്കും ആവേശം പകരുന്ന മറ്റൊരു മത്സരം കൂടിയുണ്ട് ഇഷ്ടിക പിടുത്തം!
രണ്ട് വിരലുകള്‍ക്കിടയില്‍ ഇഷ്ടിക ഉയര്‍ത്തിപ്പിടിച്ച് നിശ്ചിത സമയം നില്‍ക്കണം. വിരലുകളുടെ കരുത്തും ശരീരത്തിന്റെ ബാലന്‍സും ഒരുപോലെ പരീക്ഷിക്കുന്ന ഈ മത്സരം കാണികള്‍ക്കും കൗതുകമാകുമെന്നുറപ്പ്.
ഇതിനു പുറമെ നാട്ടിന്‍പുറത്തെ ഓണക്കാലത്തിന്റെ പഴയ ആവേശം തിരിച്ചുകൊണ്ടുവരുന്ന ഒട്ടേറെ വ്യത്യസ്ത മത്സരങ്ങള്‍ക്കും ഏഴാച്ചേരി വേദിയാകുകയാണ്.
''ഓണം ആഘോഷിക്കണം... പക്ഷേ ഇത്തിരി കരുത്തും കാണിക്കണ്ടേ'' എന്ന മട്ടിലാണ് സംഘാടകരുടെ ഒരുക്കം. ഗ്രാമപഞ്ചായത്ത് മെമ്പര്‍ അഡ്വ. എന്‍.ആര്‍. വിഷ്ണുവിന്റെ നേതൃത്വത്തിലാണ് വ്യത്യസ്ത മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8547421178, 7012728820 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.





0 Comments