ഡി. സി. സി. പ്രസിഡൻ്റും ഏറ്റുമാനൂർ എം. എൽ. എ. യുമായ നാട്ടകം സുരേഷിനെതിരെ കോൺഗ്രസ് പുറത്താക്കിയ പാലാ നഗരസഭ കൗൺസിലർ ബിജു മാത്യൂസ് നടത്തുന്ന അപകീർത്തികരമായ പ്രസ്താവനയിലും ഭീഷണിയിലും പാലാ നഗരസഭ യു. ഡി. എഫ്. പാർലമെൻ്ററി പാർട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി..


ഡി. സി. സി. പ്രസിഡൻ്റും ഏറ്റുമാനൂർ എം. എൽ. എ. യുമായ നാട്ടകം സുരേഷിനെതിരെ കോൺഗ്രസ് പുറത്താക്കിയ പാലാ നഗരസഭ കൗൺസിലർ ബിജു മാത്യൂസ് നടത്തുന്ന അപകീർത്തികരമായ പ്രസ്താവനയിലും ഭീഷണിയിലും പാലാ നഗരസഭ യു. ഡി. എഫ്. പാർലമെൻ്ററി പാർട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി..


 വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ,യുവജനപ്രസ്ഥാനത്തിലൂടെ വളർന്ന് വന്ന് കോൺഗ്രസ് നേതൃനിരയിലും നിയമസഭയിലും എത്തിയ നാട്ടകം സുരേഷിനെ ഭീഷണിപ്പെടുത്താനും ഒറ്റപ്പെടുത്താനും വെറും കൗൺസിലറായ   ബിജു മാത്യൂസ് ഇനിയും ശ്രമിച്ചാൽ  അതിന് ബിജു മറുപിടി പറയേണ്ടി വരും.. 


സി. പി. എം. ശക്തികേന്ദ്രമായിരുന്ന നാട്ടകത്ത് കെ. എസ്. യു. വിദ്യാർത്ഥിപ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നപ്പോൾ തന്നെ ചങ്കൂറ്റത്തോടെ മുന്നിൽ നിന്ന് പ്രവർത്തിച്ച് മികച്ച സംഘടാപാടവം തെളിയിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത പ്രവർത്തന പാരമ്പര്യം ഉള്ള നാട്ടകം സുരേഷിനെ അപമാനിച്ചാൽ യു. ഡി. എഫ്. കാഴ്ചക്കാരായി നോക്കി നിൽക്കില്ല.. 


ഇപ്പോഴത്തെ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.. എന്നാൽ ഇത് ആവർത്തിക്കാൻ ഒരു രീതിയിലും അനുവദിക്കില്ല എന്ന് യോഗം മുന്നറിയിപ്പ് നല്കി.. യു. ഡി. എഫ്. പാർലമെൻ്ററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ ജെ പനക്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡൻ്റ് എൻ സുരേഷ് ഉദ്ഘാടനം ചെയ്തു.


കേരള കോൺഗ്രസ് പാലാ  മണ്ഡലം  പ്രസിഡൻ്റ്‌ ജോഷി വട്ടക്കുന്നേൽ, കെഡിപി പ്രതിനിധി ജിമ്മി ജോസഫ് ,നഗരസഭ UDF കൗൺസിലേഴ്സ് എന്നിവർ പ്രസംഗിച്ചു...        സെബാസ്റ്റ്യൻ ജെ പനക്കൽ( കോൺഗ്രസ്, UDF  പാർലമെൻ്ററി പാർട്ടി ലീഡർ)



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments