യുവാവിന്റെ കൊലപാതകം മണിമല പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ഉൾപ്പെടെ 6 പേരെ മണിമല പോലീസ് അറസ്റ്റ് ചെയ്തു.

 

യുവാവിന്റെ കൊലപാതകം   മണിമല  പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ഉൾപ്പെടെ 6 പേരെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. 
 
  വൈക്കുന്നേൽ ഷിബുയെന്ന ആളെ കരിക്കാട്ടൂർ സെൻട്രലിൽ, അമ്പാട്ട് കുന്നേൽ കോളനിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണന്ന് തെളിഞ്ഞത്. സംഭവത്തിൽ ,  മണിമല  പഞ്ചായത്തംഗം ഉൾപ്പെടെ 6 പേരെ മ ണിമല പോലീസ് അറസ്റ്റ് ചെയ്തു.   ജോജി ജോൺ, ജോബിൻ രാജൻ, ഷൈബിൻ സാം, നിഖിൽ അയ്യപ്പൻ, അമൽ രാജ്, കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


പഞ്ചായത്തംഗമായ ജോജിയുമായി ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ്  ഷിബുവിന്റെ മരണത്തിൽ കലാശിച്ചത് . സംഭവം നടന്ന് പിറ്റേ ദിവസമാണ് ഇയാളെ തോട്ടത്തിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.  കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യു ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം, എരുമേലി ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ സുരേഷ് എം ആറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്   പ്രതികളെ അറസ്റ്റ് ചെയ്തത്. മണിമല എസ് എച്ച് ഒ പ്രദീപ്, എസ് ഐ മാരായ ജിബീഷ് ശശികുമാർ, സിജി കുട്ടപ്പൻ, സിവിൽ പോലീസ് ഓഫീസർമാരായ ബോബി ശ്രീജിത്ത്, സെൽവരാജ്,അരുൺ,അനീഷ്, റഫീക്ക്, രഞ്ജിത്ത് നായർ എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.


1)മണിമല വില്ലേജ് കരിക്കാട്ടൂർ സെന്റർ P Oയിൽ അമ്പാട്ടു കോളനി ഭാഗത്ത് പുതുപ്പറമ്പിൽ  നിഖിൽ അയ്യപ്പൻ ,വയസ്സ് 25/26.
2)മണിമല വില്ലേജ് കരിക്കാട്ടൂർ സെന്റർ P Oയിൽ അമ്പാട്ടു കോളനി ഭാഗത്ത് പ്ലാക്കതകിടിയിൽ വീട്ടിൽ   ഷൈബിൻ സാം വയസ്സ് 26/26
3) മണിമല വില്ലേജ് കരിക്കാട്ടൂർ സെന്റർ P Oയിൽ അമ്പാട്ടു കോളനി ഭാഗത്ത് പൂവക്കുളത്ത് വീട്ടിൽ അമൽരാജ് വയസ്സ് 19/26
4)മണിമല വില്ലേജ് കരിക്കാട്ടൂർ സെന്റർ P Oയിൽ അമ്പാട്ടു കോളനി ഭാഗത്ത്   കോയിക്കവയലിൽ വീട്ടിൽ  ജോബിൻ രാജൻ വയസ്സ്  28/26.
5)മണിമല വില്ലേജ് കരിക്കാട്ടൂർ സെന്റർ P Oയിൽ അമ്പാട്ടു കോളനി ഭാഗത്ത്  ഈട്ടിക്കൽ വീട്ടിൽ  ജോജി ജോൺ വയസ്സ് 43/26
6)മണിമല വില്ലേജ് കരിക്കാട്ടൂർ സെന്റർ P Oയിൽ അമ്പാട്ടു കോളനി ഭാഗത്ത് തേക്കുംപ്ലാക്കൽ വീട്ടിൽ  കിരൺ കുട്ടപ്പൻ ,വയസ്സ് 21/26.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments