ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റു; പിറവത്ത് 60 കാരിക്ക് ദാരുണാന്ത്യം


ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റു; പിറവത്ത് 60 കാരിക്ക് ദാരുണാന്ത്യം 

പിറവത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ ദാരുണമായി അന്ത്യം സംഭവിച്ചു. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് മരിച്ചത്. 


ശനിയാഴ്ച ഉച്ചയോടെ രാമമംഗലം കിഴുമുറി ഉള്ളലിക്കുന്ന് ഭാഗത്തുവച്ചാണ് വീട്ടുപണി കഴിഞ്ഞ് മടങ്ങുകയായിരുന്ന ശാന്തയ്ക്ക് നേരെ കൂട്ടത്തോടെയെത്തിയ കടന്നലുകളുടെ ആക്രമണമുണ്ടായത്.


 ഗുരുതരമായി പരിക്കേറ്റ ഇവരെ രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രി വൈകിയാണ് മരണം സംഭവിച്ചത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments