യു.പി.ഐ. ഇടപാടുകൾക്ക് പണം ഈടാക്കാനുള്ള നീക്കത്തിനെതിരെ പോസ്റ്റ് ഓഫീസ് ധർണ്ണ നാളെ
യുപിഐ ഇടപാടുകൾക്ക് പണം ഏർപ്പെടുത്താനുള്ള കേന്ദ്ര ഗവർമെന്റ് നീക്കത്തിനെതിരെ വ്യാപാര സമൂഹത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത് വ്യാപാരി വ്യവസായികൾക്ക് വലിയ നഷ്ടമുണ്ടാക്കുന്ന ഈ നീക്കത്തിനെതിരെ യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നാളെ (30.9.26. ബുധനാഴ്ച) രാവിലെ 11 മണിക്ക് ധർണ്ണ നടത്തും.
യുണൈറ്റഡ് മർച്ചൻ ചേംബർ സംസ്ഥാന വൈസ് പ്രസിഡന്റ്. വി.എ. ജോസ് ഉഴുന്നാലിൽ ധർണ്ണ ഉദ്ഘാടനം ചെയ്യും പ്രസ്തുത യോഗത്തിൽ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ജില്ലാ പ്രസിഡന്റ് പ്രിൻസ്. വി.സി അധ്യക്ഷത വഹിക്കും ടോമി കുറ്റിയാംഗൽ, ജയ്സൺ ജോസ്,സജി തോമസ്, തങ്കച്ചൻ പുളിയാർമറ്റം, റോയി പാലാ ബേക്കേഴ്സ്, ജോമി സന്ധ്യ, അയ്യപ്പൻ ഐശ്വര്യ, ബാബു നെടുമുടി, ബെന്നി മൈലാടൂർ, ജോമോൻ ഓടയ്ക്കൽ, ബെന്നി ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.
70 12 23 03 34




0 Comments