പാലാ നെല്ലിയാനി ആരാധനാ മഠാംഗമായ സിസ്റ്റർ ഷാർളിൻ കണിയാരകത്ത് (80, രാമപുരം) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ തിങ്കൾ (28-09-2026) രാവിലെ 10- ന് നെല്ലിയാനി മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് മഠം വക സെമിത്തേരിയിൽ.
പരേത രാമപുരം ഇടവക കണിയാരകത്ത് കുടുംബാംഗമാണ്. നെല്ലിയാനി, കിളിയന്തറ, നസ്രത്ത് ഹിൽ, മരങ്ങാട്ടുപിള്ളി, കുന്നോന്നി, അരുവിത്തുറ, കടുത്തുരുത്തി, ക്രൈസ്റ്റ് ഹാൾ, വടകര ശാലോം, ഉരുളികുന്നം, കളത്തൂർ, മൈസൂർ ജയലക്ഷ്മിപുരം, മുട്ടം, കുര്യനാട്, അഡോറേഷൻ ഹോസ്റ്റൽ, ചീങ്കല്ലേൽ റോസ് ഭവൻ, പൈക എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മഠങ്ങളോടനുബന്ധിച്ച സ്കൂളുകളിൽ അധ്യാപികയായും പ്രവർത്തിച്ചിരുന്നു.
സഹോദരങ്ങൾ: കെ.സി. ജയിംസ്, പരേതരായ കെ.സി.മേരിക്കുട്ടി, കെ.സി. സെലിൻ.
70 12 23 03 34




0 Comments