ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങളില്ലെന്ന് കെ.ജയകുമാർ


 ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങളില്ലെന്ന് കെ.ജയകുമാർ   

മുഖ്യമന്ത്രിയെ നേരില്‍ കണ്ടുവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ അറിയിച്ചു

മുഖ്യമന്ത്രിക്ക് ബോർഡിനോട് വിയോജിപ്പ് ഇല്ല. എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കി. തീർത്ഥാടന കാല പുരോഗതി മുഖ്യമന്ത്രിയെ അറിയിച്ചു. ആശയവിനിമയത്തിലെ പ്രശ്നം ഉണ്ടെങ്കില്‍ പരിഹരിക്കാം. ജാഗ്രതയോടെ അടുക്കും ചിട്ടയോടെ ശബരിമല തീർത്ഥടന കാലം നടക്കും. 


അതില്‍ ബുദ്ധിമുട്ടുള്ള ചിലരുണ്ട്. അവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ തീർത്ഥാടനം സർക്കാരിനും ബോർഡിനും അഭിമാനകരമാക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പു കൊടുത്തു.

ബോർഡിനും തനിക്കും വലിയ ആത്മവിശ്വാസമുണ്ട്. ഒന്നും നടന്നില്ല എന്ന് പറയുന്നത് ശരിയല്ല. താൻ പ്രസിഡൻ്റ് ആകുന്നത് ബോർഡിൻ്റെ പേര് ഏറ്റവും മോശമായിരുന്ന സമയത്ത്. 


ഞങ്ങളുടെ കാലത്തെ കളങ്കം മാറണം. സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടെ ഇടപെടണം. ഇ ടെൻഡർ നടത്തുന്നത് സുതാര്യതയ്ക്ക് വേണ്ടി. പഴയ സിസ്റ്റത്തിന്റെ ഗുണഭോക്താക്കളെ അത് ചൊടിപ്പിച്ചിട്ടുണ്ടാകും.


ബോർഡ് നിരുത്സാഹപ്പെടില്ല. മുഖ്യമന്ത്രി പിന്തുണ നല്‍കി. ശബരിമല സീസണ്‍ മോശമായാല്‍ സർക്കാരിനും ബോർഡിനും മോശം. ദേവസ്വം മന്ത്രിയെ കാണും. ആശയ കുഴപ്പമുണ്ടെങ്കില്‍ അത് പരിഹരിക്കും. മുന്നൊരുക്കങ്ങള്‍ എല്ലാം ആഴ്ചയും മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും ധരിപ്പിക്കും. ബോർഡിന് ഒന്നും മറച്ചുവെക്കാനില്ലന്നദ്ദേഹം പറഞ്ഞു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments