സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്; ഇടപാടുകാർക്കായി 27-ാം തീയ്യതി ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം

 

സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്; ഇടപാടുകാർക്കായി 27-ാം തീയ്യതി ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം 

ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) സെപ്റ്റംബർ 28 മുതൽ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഇടപാടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. 


സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ആയതിനാൽ, പണിമുടക്കുകൂടി വരുമ്പോൾ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി അഞ്ച് ദിവസം സ്തംഭിക്കുന്നത് തടയാനാണ് കേന്ദ്ര സർക്കാരിന്റെ ഈ ഇടപെടൽ. ഇതിന്റെ ഭാഗമായി എല്ലാ പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും (RRB) ഞായറാഴ്ച തുറന്നു പ്രവർത്തിക്കുമെന്നാണ് ഔദ്യോഗിക നിർദ്ദേശം.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments