മൂന്ന് പതിറ്റാണ്ടിന്റെ നൃത്തതപസ്യയ്ക്ക് ദേശീയ അംഗീകാരം; ശ്രീമുദ്ര പുരസ്‌കാരം ഗുരു രവികുമാര്‍ നാട്യാലയയ്ക്ക്
ചുവടുകള്‍ക്ക് താളവും, താളത്തിന് ആത്മാവും പകര്‍ന്ന മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നൃത്തതപസ്യയ്ക്ക് ദേശീയ അംഗീകാരമായി ശ്രീമുദ്ര ദേശീയ പുരസ്‌കാരം ഗുരു രവികുമാര്‍ നാട്യാലയയെ തേടിയെത്തി. പാലാ ഐങ്കൊമ്പിലും മൂവാറ്റുപുഴയിലുമുള്‍പ്പെടെ കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി നൂറുകണക്കിന് ശിഷ്യര്‍ക്ക് നൃത്തപാഠം പകര്‍ന്നുകൊടുത്ത ഗുരുശ്രേഷ്ഠനാണ് രവികുമാര്‍ നാട്യാലയ.
നൃത്തം ഒരു കലാപഠനം മാത്രമല്ല, ജീവിതത്തെ മനോഹരമായി ചിട്ടപ്പെടുത്തുന്ന ഒരു സംസ്‌കാരയാത്രയാണെന്ന് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച അധ്യാപകനാണ് രവികുമാര്‍ നാട്യാലയ.
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന കാലത്തുതന്നെ നൃത്തത്തോടുള്ള അഗാധമായ പ്രണയം ജീവിതത്തിന്റെ മുഖ്യധാരയാക്കി മാറ്റിയ അദ്ദേഹം, ഏഴ് വയസ്സുകാര്‍ മുതല്‍ എഴുപത് വയസ്സുകാരെ വരെ നൃത്തവേദിയില്‍ കൈപിടിച്ചുയര്‍ത്തി.
പായിപ്ര രാധാകൃഷ്ണന്‍, ബി.ആര്‍. വിക്രംകുമാര്‍, ചിത്ര സുകുമാരന്‍ എന്നിവരുള്‍പ്പെട്ട അവാര്‍ഡ് നിര്‍ണയ സമിതിയാണ് രവികുമാര്‍ നാട്യാലയെ ശ്രൂമുദ്ര പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.





0 Comments