നാടെങ്ങും ഇന്ന് മഹാഗുരുസമാധി ദിനം ആചരിക്കുന്നു
ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനാചരണം ഇന്ന് നാടെങ്ങും നടക്കും.
കുമ്മണ്ണൂര്‍ 1135-ാം നമ്പര്‍ ശാഖയില്‍ 12.15 ന് പ്രഭാഷണം, 2.30 ന് സമൂഹപ്രാര്‍ത്ഥന, 3.20 ന് ഗുരുപൂജ തുടര്‍ന്ന് പ്രസാദമൂട്ട്.
ഏഴാച്ചേരി 158-ാം നമ്പര്‍ ശാഖയില്‍ സമൂഹ പ്രാര്‍ത്ഥന, 1.30 ന് ഗീതാ മോഹന്‍ദാസിന്റെ പ്രഭാഷണം, മഹാസമാധി പ്രാര്‍ത്ഥന, അന്നദാനം എന്നിവയുണ്ടെന്ന് ശാഖാ നേതാക്കളായ പി.ആര്‍. പ്രകാശ്, റ്റി.എസ്. രാമകൃഷ്ണന്‍, കെ.ആര്‍. ദിവാകരന്‍ എന്നിവര്‍ അറിയിച്ചു.
ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയില്‍ 12.30 പ്രസാദമൂട്ട്, 1.30 മുതല്‍ പ്രഭാഷണം, 3.20 ന് മഹാസമാധി പൂജ, തുടര്‍ന്ന് അന്നദാനം എന്നിവയുണ്ട്. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
പൂവക്കുളം 159-ാം നമ്പര്‍ ശാഖയിൽ 12.30 ന് ഷൈലജ ഷാജിയുടെ പ്രഭാഷണം, 3.10 ന് മഹാസമാധി സമര്‍പ്പണ പൂജ, തുടര്‍ന്ന് അന്നദാനം എന്നിവയുണ്ട്.
പാലാ ടൗണ്‍ ശാഖയില്‍ മഹാസമാധി സമയത്ത് പ്രത്യേക പൂജകള്‍, 3.45 ന് സമ്മാനദാനം പാലാ ഡി.വൈ.എസ്.പി. കെ. സദന്‍ നിര്‍വ്വഹിക്കും. ശാഖ പ്രസിഡന്റ് പി. ജി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.
കിടങ്ങൂര്‍ ശാഖയില്‍ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1ന് പ്രഭാഷണം-എസ്.സുധീര്‍, ഗുരുനാരായണ സേവാനികേതന്‍ ട്രസ്റ്റ്, കോട്ടയം, 2.45 ന് സമൂഹ പ്രാര്‍ഥന, തുടര്‍ന്ന് മഹാസമാധിസമയ പ്രാര്‍ഥന, 3.30ന് അന്നദാനം.
70 12 23 03 34




0 Comments