വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു.

 


വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ചിറയില്‍ സിവി രഞ്ജൻ്റെ ഏക മകള്‍ അശ്വതി(അമ്മു-27) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് മുഹമ്മ ജംഗ്ഷന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയില്‍ അമ്മ ദീപയ്ക്കൊപ്പം എത്തിയാണ് അശ്വതി വയറുവേദനയ്ക്ക് ചികിത്സ തേടിയത്.


ചികിത്സ ആരംഭിച്ച ഉടനെ അശ്വതി അസ്വസ്ഥത കാട്ടിയതിനെ തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. കാവുങ്കലില്‍ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു അശ്വതി. 


 പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്ച പകല്‍ ഒന്നരയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. കാവുങ്കല്‍ സ്വദേശിയായ യുവാവുമായി നവംബറില്‍ നടക്കേണ്ട വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു അശ്വതിയുടെ അപ്രതീക്ഷിത മരണം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments