തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു...... രണ്ടു പേർക്ക് പരിക്ക്


മുതലക്കൊടത്ത് കെട്ടിടം ഇടിഞ്ഞ് വീണ് അപകടം. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയ നാലു തൊഴിലാളികളില്‍ രണ്ടുപേര്‍ മരിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ജീവന് ഭീഷണിയില്ല എന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വൃദ്ധരായ പുരോഹിതരെ മാറ്റിപ്പാര്‍പ്പിക്കുന്ന കേന്ദ്രത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് ഭിത്തി ഇടിഞ്ഞ് വീണത്.


കെട്ടിടാവിശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയ നാലുപേരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. എന്നാല്‍ രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരിച്ച രണ്ടുപേരും മലയാളികള്‍ ആണ് എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും കോതമംഗലം സ്വദേശികളാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇവരുടെ പേര് ഉള്‍പ്പെടെയുള്ള മറ്റു വിവരങ്ങള്‍ ലഭിച്ചിട്ടില്ല.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments