പാലായിലെ പാടം നികത്തല്‍; രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നികത്തല്‍ തുടരുന്നുവെന്ന് റവന്യു അധികൃതര്‍, ഇനിയെന്ത് ചെയ്യാനെന്നും ചോദ്യം.





പാലായിലെ പാടം നികത്തല്‍; രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നികത്തല്‍ തുടരുന്നുവെന്ന് റവന്യു അധികൃതര്‍, ഇനിയെന്ത് ചെയ്യാനെന്നും ചോദ്യം.

പാലാ നഗരസഭ മൂന്നാം വാര്‍ഡില്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ബില്‍ഡിംഗിന് സമീപം പതിറ്റാണ്ടുകളായി പാടമായി കിടന്ന സ്ഥലത്തെ അനധികൃത മണ്ണിടല്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ളാലം വില്ലേജ് അധികൃതര്‍ രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അത് അവഗണിച്ചുകൊണ്ട് പാടം നികത്തല്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണെന്നാണ് പരാതി.

സ്റ്റോപ്പ് മെമ്മോ പാലിക്കാത്ത സാഹചര്യത്തില്‍ വില്ലേജ് അധികൃതര്‍ പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസും തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.
ഇതേ സമയം ഇന്നലെ ഇതുസംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും റവന്യു ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചതായാണ് സൂചന. നഗ്‌നമായ നിയമലംഘനമാണ് നടക്കുന്നതെന്ന് വില്ലേജ് അധികാരികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇത് പൂഴ്ത്തിവച്ചിരിക്കുകയാണെന്നാണ് ആരോപണം.

കൃഷിവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതുവരെ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. സമാനമായ മറ്റൊരു കേസില്‍ അന്നത്തെ കൃഷിവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്ത സംഭവവും ഉണ്ടായിരുന്നു.
നിലവില്‍ നാലടിയോളം ഉയരത്തില്‍ മണ്ണിട്ട സ്ഥലത്ത് ചുറ്റും കരിങ്കല്‍ കെട്ടാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. കരിങ്കല്ലിന് മുകളിലൂടെ കൂടുതല്‍ മണ്ണിട്ട് പാടം പൂര്‍ണമായും ഉയര്‍ത്താനുള്ള ശ്രമമാണിതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

നഗരസഭയുടെയും റവന്യൂ ഓഫീസിന്റെയും സമീപത്ത്, അധികാരികളുടെ കണ്‍മുന്നില്‍ തന്നെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് മണ്ണിടല്‍ തുടരുന്നത് എങ്ങനെയാണെന്ന ചോദ്യവും ഉയരുന്നുണ്ട്. സ്റ്റോപ്പ് മെമ്മോ, പോലീസിലെ പരാതി, കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ട് എന്നിവ ഉണ്ടായിട്ടും പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ടുപോകുന്നത് ശക്തമായ സ്വാധീനത്തിന്റെ ഫലമാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments