ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം; രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു


ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം; രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു

 കേരള പോലീസിന്‍റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു. 

ഇന്നലെ മലപ്പുറം ജില്ലയില്‍ മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന തല ഉദ്ഘാടനത്തിന്‍റെ ലൈവ് സ്ട്രീമിംഗ് ജില്ലാ പ‍ഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്നു.

തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്‍റ് അഡ്വ. ജോഷി ഫിലിപ്പ് തൂഫാൻ പതാക ഉയർത്തി.തൂഫാന്‍ ബാ‍ഡ്ജ് വിതരണവും ഇതോടനുബന്ധിച്ചു നടന്നു.  


സാക്ഷാരതായജ്ഞം പോലെ ജനകീയപരിപാടിയായി ഓപ്പറേഷൻ തൂഫാനെ മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. വൈസ് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അധ്യഷന്മാരായ ഗ്രേസി കരിമ്പന്നൂർ, പി.കെ. വൈശാഖ്, എൻ. അജിത് മുതിരമല, ജില്ലാ പഞ്ചായത്തംഗങ്ങൾ,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ഷിനോ എന്നിവർ പങ്കെടുത്തു.

സബ് ഇൻസ്‌പെക്ടർ നവീൻ ജോർജ് ഡേവിഡ് തൂഫാൻ വാരിയർ ബാഡ്ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് കൈമാറി. ചടങ്ങിൽ പങ്കെടുത്തവരെ  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തൂഫാൻ വാരിയേഴ്‌സായി പ്രഖ്യാപിച്ചു.


തൂഫാൻ രണ്ടാം ഘട്ടം സമഗ്ര ജനകീയ മുന്നേമെന്ന രീതിയിലാണ് വിഭാവനം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള പോലീസ്, കുടുംബശ്രീ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, യുവജനകാര്യം തുടങ്ങിയ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിത ഇടപെടലിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ വാർഡുകളിലേക്കും വീടുകളിലേക്കും വിദ്യാഭ്യാസ തൊഴിലിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാഥമിക സാമൂഹിക ഇടപെടൽ കേന്ദ്രങ്ങളായി വാർഡ് തല ജനജാഗ്രതാ സമിതികൾ, ലഹരി ഭീഷണികളും പ്രാദേശിക പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നതിനും പ്രതിരോധ മാർഗ്ഗങ്ങൾ രൂപീകരിക്കുന്നതിനുമായി സ്‌പെഷ്യൽ തൂഫാൻ ഗ്രാമസഭകൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.


ലഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് സുരക്ഷിതമായും രഹസ്യമായും അറിയിക്കാൻ ടോൾ ഫ്രീ നമ്പറുകൾ, വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനുകൾ, ക്യൂആർ കോഡുകൾ എന്നിവ വ്യാപകമാക്കും. ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ വിദഗ്ധരെ ഉൾപ്പെടുത്തി 'തൂഫാൻ കെയർ കമ്മിറ്റികൾ' രൂപീകരിക്കും. ലഹരിമുക്തരായവർ വീണ്ടും ലഹരിയുടെ വഴിയിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ 'ആഫ്റ്റർ കെയർ സംവിധാനങ്ങളും ശക്തമാക്കും.  വിദ്യാലയങ്ങളിൽ 'തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകളും ഒരുക്കും. 12 മാസത്തെ പ്രവർത്തന കലണ്ടറും തയാറാക്കിയിട്ടുണ്ട്.​


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments