വിവാഹത്തിന് മുന്‍പ് എച്ച്‌ഐവി ടെസ്റ്റ് നടത്തണം : മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി ഡോ. കെ തോമസ്.


 വിവാഹത്തിന് മുന്‍പ് എച്ച്‌ഐവി ടെസ്റ്റ് നടത്തണമെന്ന് മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി ഡോ. കെ തോമസ്. കര്‍ണാടക സര്‍ക്കാര്‍ അവിടത്തെ എല്ലാ ക്യാപസുകളിലും എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്തുകയാണ്. മാര്‍ത്തോമ്മാ സഭയില്‍ വിവാഹങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ടെസ്റ്റ് നടത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും കെ തോമസ് പറഞ്ഞു. അതേസമയം, കെ തോമസിന്റെ പ്രസ്താവന മാര്‍ത്തോമ്മാ സഭ തള്ളി. 

 ‘കര്‍ണാടക സര്‍ക്കാര്‍ അവിടത്തെ എല്ലാ ക്യാപസുകളിലും എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്തുകയാണ്. ഞാന്‍ വിശ്വസിക്കുന്നു. മാര്‍ത്തോമ്മാ സഭയില്‍ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരത്തിലുള്ള ടെസ്റ്റുകള്‍ക്ക് വിധേയമായതിന് ശേഷം മാത്രമേ നടത്താവൂ എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.’- മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി കെ തോമസ് പറഞ്ഞു.


കര്‍ണാടകയില്‍ 18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിച്ചതായുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. 18നും 25നും ഇടയില്‍ പ്രായമുള്ള 7000ലധികം വിദ്യാര്‍ഥികള്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ കര്‍ണാടക സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവന്‍ഷ്യന്‍ സൊസൈറ്റിയുടെ നിര്‍ദേശം സ്വീകരിച്ച്, സര്‍ക്കാര്‍- എയ്ഡഡ്- സ്വകാര്യ കോളജുകളിലെല്ലാം എച്ചഐവി പരിശോധനയും കൗണ്‍സലിങ് ക്യാമ്പുകളും നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി ഡോ. കെ തോമസിന്റെ പരാമര്‍ശം.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments