വാകക്കാട് സ്കൂളിൽ ഗുരുവന്ദനം നിറഞ്ഞു....പൂച്ചെണ്ടുകൾ നൽകി കുരുന്നുകൾ - അധ്യാപക ദിനം ഹൃദ്യമായി


വാകക്കാട് സ്കൂളിൽ ഗുരുവന്ദനം നിറഞ്ഞു....പൂച്ചെണ്ടുകൾ നൽകി കുരുന്നുകൾ - അധ്യാപക ദിനം ഹൃദ്യമായി

വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ അധ്യാപക ദിനാഘോഷം വർണ്ണാഭമായി

എ ഐ യുടെ യുഗത്തിലും അധ്യാപകരുടെ പ്രസക്തി വർദ്ധിക്കുന്നു: ഫാ. ജോൺ കണ്ണന്താനം

വാകക്കാട്: നമ്മൾ ജീവിക്കുന്ന എ ഐ യുടെ യുഗത്തിലും അധ്യാപകരുടെ പ്രസക്തി നഷ്ടമാവുകയല്ല; വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ  ഫാ. ജോൺ കണ്ണന്താനം പറഞ്ഞു. വിവരങ്ങളെ ജീവിതാവബോധങ്ങളാക്കി മാറ്റാൻ മാനുഷിക ഇടപെടലുകൾ എല്ലാകാലത്തും ആവശ്യമാണെന്നും അറിവുകളെ ഔചിത്യത്തിലേക്ക് നയിച്ചും കഴിവുകളെ ഉത്തരവാദിത്വങ്ങളിലേക്ക് നയിച്ചും മാനവകുലത്തെ പൗരബോധം ഉള്ളവരാക്കി തീർക്കാൻ അധ്യാപകർക്കേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.  


വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപക ദിനാഘോഷപരിപാടികളിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ അധ്യാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വച്ച് എല്ലാ അധ്യാപകരെയും വിദ്യാർത്ഥി പ്രതിനിധികൾ പൂച്ചെണ്ടുകളും ആശംസകാർഡുകളും നൽകി ആദരിച്ചു. പൂർവ്വ വിദ്യാർത്ഥിയായ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻ മരിയ അമൽ അദ്ധ്യാപക ദിനാശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് അധ്യാപക ദിനാശംസകൾക്ക് നന്ദി പറയുകയും കുട്ടികൾ മാതാപിതാക്കൾക്കും അധ്യാപകർക്കും വിധേയരായി നല്ലവരായി വളരണം എന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments