മാണി സി. കാപ്പൻ എംഎൽഎ യെ വ്യക്തിപരമായി തേജോവധം ചെയ്യാനും രാഷ്ട്രീയമായി ആക്രമിക്കാനും ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് യു. ഡി .എഫ് .


മാണി സി. കാപ്പൻ എംഎൽഎ യെ വ്യക്തിപരമായി തേജോവധം ചെയ്യാനും രാഷ്ട്രീയമായി ആക്രമിക്കാനും ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് യു. ഡി .എഫ് . 

മാണി സി.കാപ്പൻ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന കാലഘട്ടത്തിലുള്ള കേസിലാണ് ഇപ്പോൾ ഒരു കീഴ് കോടതിയുടെ വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത് .കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയ കേസിൽ മഹാരാഷ്ട്രയിലെ ഒരു മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചതിന്റെ പേരിൽ എം.എൽ.എയുടെ രാജി ആവശ്യപ്പെടുന്നത് ബാലിശമാണ്. ഐക്യ ജനാധിപത്യ മുന്നണിയുടെ നേതാവായ മാണി സി.കാപ്പനെ നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് അറിയാമെന്നും  നാടിന്റെ വികസനത്തിനായി അഹോരാത്രം പണിയെടുക്കുന്ന അദ്ദേഹത്തിന്റെ മനോവീര്യം തകർക്കാനുള്ള ഹീനശ്രമത്തെ ചെറുത്തു തോൽപ്പിക്കുമെന്നും യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം ഐകകണ്ഠേന തീരുമാനിച്ചു യോഗത്തിൽ നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ. സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു .


കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ ജോർജ് പുളിങ്കാട്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എൻ. സുരേഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോയി സ്കറിയ,  മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് അനസ് കണ്ടത്തിൽ , സന്താഷ് കാവുകാട്ട്, സി.റ്റി രാജൻ, ആർ.സജീവ്, തങ്കച്ചൻ മുളങ്കുന്നം, ഡോ.സി.കെ ജയിംസ്, ചൈത്രം ശ്രീകുമാർ , സി . ജി വിജയകുമാർ , തോമസുകുട്ടി നെച്ചിക്കാട്ട്, റ്റി.വി ജോർജ്,  എം. പി കൃഷ്ണൻ നായർ , ജോഷി വട്ടക്കുന്നേൽ, സെബാസ്റ്റ്യൻ പനക്കൽ, ചാർളി ഐസക്, ജോസ് വേരനാനി, പി.എൻ.ആർ രാഹുൽ, അലൻ കക്കാട്ടിൽ, ബിജു വരിക്കാനി, ജോബി കുറ്റിക്കാട്ട്, ജിമ്മി ജോസഫ്, ഉണ്ണി മുട്ടത്ത്, ജയിംസ് ചാക്കോ , ഷൈൻ പാറയിൽ, ബിബിൻ രാജ് ,ഷോജി ഗോപി, പി.ജി പ്രദീപ്,  ബാബു മുകാല , പി.വി ചെറിയാൻ, പയസ് തോമസ്, കെ.കെ ദിവാകരൻ നായർ, ബിബിൻ രാജ്, താഹ അടുക്കം,സിജി ടോണി, എൻ.ബി ശശിധരൻ നായർ, എം.റ്റി തോമസ്, സോണിയ ചിറ്റേട്ട് , സാബു ജോസഫ്, വി.ഐ അബ്ദുൾ കരിം, ജോർജ് വലിയ പറമ്പിൽ, അർജുൻ സാബു, സജി സിറിയക്, രാജേഷ് കാരയ്ക്കാട്ട്, റോയി നാടുകാണി, പി.ജെ തോമസ്, സിബി അഗസ്റ്റിൻ, എം.റ്റി തോമസ്, ഷിജി ഇലവുംമൂട്ടിൽ, ജോർജ്  ചേന്നാട്ട്, കെ.സി ജേക്കബ്, ജയദീപ് പാറയ്ക്കൻ, ജോൺസൺ  നെല്ലുവേലിൽ,  ജോർജ് നിലപ്പന, എന്നിവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments