പൊൻകുന്നം ചിറക്കടവിൽ റബ്ബർത്തടിയുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.


പൊൻകുന്നം ചിറക്കടവിൽ പെരുമ്പാവൂരിലേക്ക് റബ്ബർത്തടിയുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.

പത്തനംതിട്ട കലഞ്ഞൂർ തട്ടാമുടി നവാസ് മൻസിലിൽ നവാസ്(45) ആണ് മരിച്ചത്.

പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ ചിറക്കടവ് അമ്പലത്തിന് സമീപം മറ്റത്തിൽപ്പടി പാലത്തിലാണ് ബുധനാഴ്ച രാത്രി 10.30-ന് ലോറി മറിഞ്ഞത്.


ഡ്രൈവർ മാത്രമായിരുന്നു ലോറിയിലുണ്ടായിരുന്നത്. ലോറി മറിഞ്ഞ ഉടൻ തന്നെ പ്രദേശവാസികൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നവാസ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments