കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...... 'ഫിഷറീസ് ക്വീൻ' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയും ചെമ്പ് സ്വദേശിനിയുമായ തംബുരു ആണ് മരണപ്പെട്ടത്



കോട്ടയത്തെ വാടക വീട്ടിൽ യുവ യൂട്യൂബറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

 നാടൻ മത്സ്യബന്ധന രീതികൾ ജനങ്ങളിലേക്ക് എത്തിച്ച് വളരെ വേഗം ശ്രദ്ധനേടിയ 'ഫിഷറീസ് ക്വീൻ' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയും ചെമ്പ് സ്വദേശിനിയുമായ തംബുരു ആണ് മരണപ്പെട്ടത്. 


മറ്റ് സ്ത്രീ തൊഴിലാളികൾക്കൊപ്പം കായലിൽ പോയി ഉൾനാടൻ മത്സ്യബന്ധനം നടത്തുന്നതിന്റെ രസകരമായ ദൃശ്യങ്ങളിലൂടെയാണ് ഇവർ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. 


ഏതാണ്ട് നാല് മാസം മുൻപ് വരെ തമ്പുരു തന്റെ ചാനലിൽ സജീവമായി ഇത്തരം വീഡിയോകൾ പങ്കുവെച്ചിരുന്നു. ഏറെക്കാലമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്. ഇതിൽ മകൻ ഭർത്താവിനൊപ്പവും പതിമൂന്നുകാരിയായ മകൾ തമ്പുരുവിനൊപ്പവുമാണ് വാടക വീട്ടിൽ കഴിഞ്ഞിരുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ വീട്ടിലെത്തിയ മകളാണ് അമ്മയെ മരിച്ച നിലയിൽ ആദ്യം കാണുന്നത്.


തുടർന്ന് വിവരമറിയച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുടുംബപരമായ ചില പ്രശ്നങ്ങൾ ഇവരെ മാനസികമായി അലട്ടിയിരുന്നതായി പോലീസിന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. 


ഇതിലേക്ക് വിരൽചൂണ്ടുന്ന ചില കുറിപ്പുകളും പരിശോധനയിൽ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ കുടുംബ പ്രശ്നങ്ങളാകാം ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ വിശദമായ തുടർ അന്വേഷണങ്ങൾ നടത്തിവരികയാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments