ഗണേശോത്സവാഘോഷങ്ങളുടെ ഭാഗമായി മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ചാ രാജ സന്ദർശിച്ച് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. മുംബൈയിൽ എത്തിയ അദ്ദേഹം ആയിരക്കണക്കിന് ഭക്തർക്കൊപ്പം ചേർന്ന് ഗണപതി ഭഗവാന് മുന്നിൽ പ്രാർത്ഥനകൾ അർപ്പിച്ചു. വിഗ്രഹത്തിന്റെ പാദങ്ങൾ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടിയ അദ്ദേഹം, ഉൽസവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ഗണേശോത്സവത്തിന്റെ അന്തരീക്ഷത്തെയും ആഘോഷങ്ങളിലെ ആവേശത്തെയും സെർജിയോ ഗോർ വാനോളം പുകഴ്ത്തി. ഇവിടെയുള്ള ഊർജ്ജവും ആളുകളുടെ പങ്കാളിത്തവും വിവരിക്കാൻ വാക്കുകളില്ലെന്നും ഇത് നേരിട്ട് കണ്ടുതന്നെ അറിയേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്രയും വലിയ സാംസ്കാരിക കൂട്ടായ്മയിലേക്ക് ക്ഷണം ലഭിച്ചത് ഒരു വലിയ ബഹുമതിയായി കരുതുന്നുവെന്ന് പറഞ്ഞ അദ്ദേഹം, എല്ലാവരും ജീവിതത്തിലൊരിക്കലെങ്കിലും ഈ ആഘോഷം കാണാൻ മുംബൈയിൽ എത്തണമെന്നും അഭ്യർത്ഥിച്ചു.
1934-ൽ സ്ഥാപിതമായ ലാൽബാഗ്ചാ രാജ മുംബൈയിലെ ഏറ്റവും ജനപ്രിയമായ ഗണേശോത്സവ വേദികളിൽ ഒന്നാണ്. ഓരോ വർഷവും ദശലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ അനുഗ്രഹം തേടിയെത്തുന്നത്.
മഹരാഷ്ട്രയിലുടനീളം നടക്കുന്ന പത്ത് ദിവസം നീളുന്ന വിനായക ചതുർത്ഥി ആഘോഷങ്ങളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണിത്. സന്ദർശനത്തിന് ശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും സെർജിയോ ഗോർ ജനങ്ങൾക്ക് ഗണേശ ചതുർത്ഥി ആശംസകൾ നേർന്നു.
70 12 23 03 34



0 Comments