കടനാട് ഗ്രാമ പഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിർ സെൻ്റർ ഉദ്ഘാടനം വ്യാഴാഴ്ച (17-09-2026)
ഗ്രാമ പഞ്ചായത്തിലെ ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയിൻ സെൻ്ററിൻ്റെ ഉദ്ഘാടനം വ്യാഴം വൈകിട്ട് 6 ന് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ലാലി സണ്ണി അറിയിച്ചു.
മാണി സി.കാപ്പൻ എം എൽ.എ യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഫ്രാൻസീസ് ജോർജ് എം. പി. വാക്സിനേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ആദരിക്കൽ ചടങ്ങ് നിർവഹിക്കും. ഫൊറോന പള്ളി വികാരി ഫാ. ജോസഫ് പാനാമ്പുഴ അനുഗ്രഹ പ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡൻ്റ് ലാലി സണ്ണി സ്വാഗതം ആശംസിക്കും.
ജില്ലാ പഞ്ചായത്ത് മെബർ പെണ്ണമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പ്ലാക്കൂട്ടം, മെമ്പർമാരായ ജോസ് പ്ലാശനാൽ ഷൈജമ്മ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മണിക്കുട്ടി സന്തോഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് ജോസഫ്, മെബർ മാരായ ഷേർലി സാബു, സ്നേഹ തോമസ്, ഉഷാ രാജു, റിജോ തോമസ്, പി.ഡി.സെബാസ്റ്റ്യൻ, സജിമോൻ കുഞ്ഞപ്പൻ, വി.ജി. സോമൻ, തങ്കച്ചൻകുന്നുംപുറം, എസ്. ജ്യോതി ലക്ഷ്മി, ജിജി തമ്പി, ബിന്ദു സതീഷ്, കെ.എ. സെബാസ്റ്യൻ, ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ഡി.എം.ഒ. ഡോ.എൻ. പ്രിയ,
ഡി.പി.എം. ഡോ. സാം സാവിയോ, മെഡിക്കൽ ഓഫീസർ ഡോ.മനോജ് കെ. പ്രഭ, രാഷ്ട്രീയ കക്ഷി നേതാക്കളായ ബിന്നി ചോക്കാട്ട്, ജോസ് വടക്കേക്കര,സിബി അഴകൻപറമ്പിൽ, ഷാജൻ കടുകൻമാക്കൽ, ബെന്നി ഈരൂരിക്കൽ, മോഹനൻ കുന്നേൽ, റെജി നാരായണൻ, പഞ്ചായത്ത് സെക്രട്ടറി എം.എസ്. പ്രീത, സി.ഡി എസ് . ചെയർപേഴ്സൺ സൈമ സതീഷ്, ഹോസ്പിറ്റൽ മാനേജിംഗ് കമ്മിറ്റിയംഗം ബിനു വള്ളോം പുരയിടം എന്നിവർ പ്രസംഗിക്കും..
55 ലക്ഷം രൂപ മുടക്കി കടനാട് കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിരിക്കുന്നത്.
70 12 23 03 34
.jpeg)




0 Comments