സ്നേഹത്തിന്റെ ചിറകിലേറി കുമരകത്തേക്ക്; ദീപ്തിയിലെ കുട്ടികൾക്ക് മറക്കാനാകാത്തൊരു യാത്രയ്ക്ക് തുടക്കം.



സ്നേഹത്തിന്റെ ചിറകിലേറി കുമരകത്തേക്ക്; ദീപ്തിയിലെ കുട്ടികൾക്ക് മറക്കാനാകാത്തൊരു യാത്രയ്ക്ക് തുടക്കം.

കായലിന്റെ ഓളങ്ങൾക്കൊപ്പം ചിരിച്ചും കളിച്ചും, സ്നേഹത്തിന്റെ കരുതലിൽ ഒരു ദിവസം മുഴുവൻ ആഘോഷമാക്കി മാറ്റി തീക്കോയി ദീപ്തി ഡി.സി.എം.ആർ സ്പെഷൽ സ്കൂളിലെ കുട്ടികൾ. അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുമരകം വിനോദയാത്ര കുട്ടികൾക്ക് ഏറെ സന്തോഷവും മറക്കാനാകാത്ത അനുഭവവുമായി.


കായൽ യാത്രയുടെ മനോഹാരിത ആസ്വദിച്ചും പ്രകൃതിയുടെ സൗന്ദര്യം നുകർന്നും കുട്ടികൾ സന്തോഷത്തിന്റെ നിമിഷങ്ങൾ പങ്കിട്ടു. അവരുടെ മുഖത്തെ പുഞ്ചിരിയിലും ആഹ്ലാദത്തിലുമായിരുന്നു യാത്രയുടെ യഥാർത്ഥ വിജയമെന്ന് സംഘാടകർ പറഞ്ഞു.


വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം യാത്രയ്ക്ക് നേതൃത്വം നൽകി.

 കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ആർ. ശ്രീകല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി റവ. ഫാ. ജോർജ്ജ് വെട്ടുകല്ലേൽ അനുഗ്രഹസന്ദേശം നൽകി.


ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  സ്റ്റാൻലി മാണി,അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് റ്റിറ്റോ മാത്യു തെക്കേൽ ആശംസകൾ നേർന്നു.
കുമരകത്തെത്തിയ കുട്ടികൾക്കായി ഒരുക്കിയ ഹൗസ്‌ബോട്ട് യാത്ര മുൻ ലയൺസ് ഗവർണർ ജോയ് തോമസ് പൗവ്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. കായലിന്റെ വിശാലതയിലൂടെ ഹൗസ്‌ബോട്ട് നീങ്ങുമ്പോൾ കുട്ടികളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം യാത്രയെ കൂടുതൽ മനോഹരമാക്കി.


ദീപ്തി ഡി.സി.എം.ആർ സ്പെഷൽ സ്കൂൾ മാനേജർ സിസ്റ്റർ റോസ് മാത്യു, പ്രിൻസിപ്പാൾ ജെസി വരകിൽ എന്നിവരും യാത്രയിൽ സജീവമായി പങ്കെടുത്തു.

ലയൺസ് മെമ്പർമാരായ സ്റ്റാൻലി തട്ടാംപറമ്പിൽ, സുകുമാരൻ പുതിയകുന്നേൽ, ദീപാമോൾ ജോർജ്ജ്, ബിജു പി.വി., മനോജ് മേലുകാവ്, ബിജോയ് വി. ജോർജ്, സി.വി. ജോസഫ് ചക്കാലയ്ക്കൽ, മാത്യു തെക്കൻചേരിൽ, മോളി മാത്യു എന്നിവരും ലയൺസ് ക്ലബ് ഭാരവാഹികളും ഡയറക്ടർ ബോർഡ് അംഗങ്ങളും യാത്രയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.


കുട്ടികൾക്ക് ഒരു യാത്ര മാത്രമായിരുന്നില്ല ഇത്; കരുതലും സ്നേഹവും പങ്കുവെച്ച് അവരുടെ ഹൃദയത്തിൽ സന്തോഷത്തിന്റെ ഒരു മനോഹര ഓർമ്മ കൂടി ചേർത്തുവെച്ച ദിനമായിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments