പ്രളയബാധിത കുടുംബങ്ങൾക്ക് കൈത്താങ്ങായി ലയൺസ് ക്ലബ് പാലാ സെൻട്രൽ



പ്രളയബാധിത കുടുംബങ്ങൾക്ക് കൈത്താങ്ങായി ലയൺസ് ക്ലബ് പാലാ സെൻട്രൽ

 കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് ഓണത്തിന്റെ സന്തോഷം പകരുന്നതിനും ഒരു കൈത്താങ്ങാകുന്നതിനുമായി ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. കഴിഞ്ഞ 20-ാം തീയതി ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രലിന്റെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അർഹരായ കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു.


 ഡിസ്ട്രിക്ട്  318B റീജിയൻ ചെയർപേഴ്സൺ ലയൺ അനിൽ തീർത്ഥം കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രൽ പ്രസിഡന്റ് ലയൺ മായാ റാഹുൽ അധ്യക്ഷത വഹിച്ചു. പാലാ നഗരസഭയിലെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജിത പ്രകാശ്, കൗൺസിലർ ആയ സനൽ  രാഘവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ക്ലബ്‌ സെക്രട്ടറി ലയൺ സാലിയമ്മ ജിമ്മിച്ചൻ , ക്ലബ് അഡ്മിനിസ്ട്രേടർ ജിമ്മി ഏറത്ത് , ക്ലബ് ട്രഷറർ സോജൻ കല്ലറയ്ക്കൽ  എന്നിവരും മറ്റ് ക്ലബ് അംഗങ്ങളും പങ്കെടുത്തു 


കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീടുകളും ഉപജീവനമാർഗങ്ങളും ഉൾപ്പെടെ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ട കുടുംബങ്ങൾക്ക് ഓണക്കാലത്ത് ആശ്വാസവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് കിറ്റ് വിതരണം സംഘടിപ്പിച്ചത്. അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകൾ അർഹരായ കുടുംബങ്ങൾക്ക് കൈമാറി.


സാമൂഹിക പ്രതിബദ്ധതയോടെ ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കുന്നതിന്റെ ഭാഗമായാണ് ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രൽ ഈ സേവനപ്രവർത്തനം സംഘടിപ്പിച്ചത്. ഓണത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കരുതലിന്റെ കൈത്താങ്ങാകാനും പരിപാടിയിലൂടെ സാധിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments