ഇടുക്കിയിലെ സാധാരണക്കാരുടെ വായ്പാ ഭാരം പരിഹരിക്കാന്‍ സര്‍ക്കാരിനോട് പ്രത്യേക പദ്ധതി ആവശ്യപ്പെടുമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്.

 

ഇടുക്കിയിലെ സാധാരണക്കാരുടെ വായ്പാ ഭാരം പരിഹരിക്കാന്‍ സര്‍ക്കാരിനോട് പ്രത്യേക പദ്ധതി ആവശ്യപ്പെടുമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. 

ആശ്വാസ്-2026 തൊടുപുഴ താലൂക്ക് ജനകീയ വായ്പാ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അപു ജോണ്‍ ജോസഫ്. പ്രളയം, കോവിഡ്, മറ്റു ദുരന്തങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ ബാധിച്ച ഇടുക്കിയിലെ ജനങ്ങളുടെ ജീവിതത്തിന് പ്രതിസന്ധിയായി നിലനില്‍ക്കുന്ന വായ്പാ കുടിശിക ഒഴിവാക്കുന്നതിന് സര്‍ക്കാരിന് സാധ്യമായ എല്ലാ വഴിയും ചര്‍ച്ച ചെയ്യുമെന്നും പ്രത്യേക മാര്‍ഗരേഖ തയാറാക്കുമെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു. 


സഹകരണ സ്ഥാപനങ്ങളില്‍നിന്നെടുത്ത വായ്പകള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നതിനേക്കാളും അധിക ഇളവ് നല്‍കി വായ്പ തീര്‍ക്കുന്നതിന് സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ആശ്വാസ് പദ്ധതിയുടെ തൊടുപുഴ താലൂക്ക്തല അദാലത്ത് അര്‍ബന്‍ ബാങ്ക്ഹാളില്‍ നടത്തി. 


വിവിധ സഹകരണ ബാങ്കുകളിലെ 268 അപേക്ഷകളില്‍ ഉള്‍പ്പെട്ട മുന്നൂറോളം വായ്പകളില്‍ പരമാവധി പലിശ ഇളവ് അനുവദിച്ചു. സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന പദ്ധതി കാലാവധി വകുപ്പ് മന്ത്രിയുടെ പ്രത്യേക അനുമതിയോടെ 30 ദിവസത്തെ അധിക സാവകാശം അനുവദിച്ചിട്ടുണ്ടെന്നും അദാലത്തില്‍ അറിയിച്ചു.


 സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍പേഴ്സണ്‍ ഇന്ദു സുധാകരന്‍, അസി. രജിസ്ട്രാര്‍ പി.ആര്‍.ശാലിനി , സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗങ്ങളായ ടോമിച്ചന്‍ മുണ്ടുപാലം, ടോം തോമസ്, സി. കെ. നസീര്‍, വിവിധ ബാങ്ക് പ്രസിഡന്റുമാര്‍, ജീവനക്കാര്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments