മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം സംഘടിപ്പിച്ചു.


മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം സംഘടിപ്പിച്ചു. 

 മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. കാർഡിയാക് സയൻസസ് വിഭാ​ഗം മേധാവി ഡോ. രാംദാസ് നായിക് ഹൃദയദിന സന്ദേശം നൽകി. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, കാർഡിയാക് സയൻസസ് വിഭാ​ഗം സീനിയർ കൺസൾട്ടന്റ് പ്രഫ. ഡോ. രാജു ജോർജ്, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ. കൃഷ്ണൻ സി, മെഡിക്കൽ സൂപ്രണ്ട് ഡോ. നിതീഷ് പി.എൻ തുടങ്ങിയവർ പ്രസം​ഗിച്ചു. 


കാർഡിയാക് സയൻസസ് വിഭാ​ഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ബിബി ചാക്കോ ഒളരി, ഡോ. രാജീവ് എബ്രഹാം,  അസോസിയേറ്റ് ഡയറക്ടർമാരായ റവ.ഫാ. ജോസ് കീരഞ്ചിറ, റവ.ഡോ. ജോസഫ് കരികുളം, റവ.ഫാ.​ ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ. മാത്യു ചേന്നാട്ട്, റവ.ഫാ. മാത്യു തുരുത്തിപ്പള്ളിൽ,  തുടങ്ങിയവർ പങ്കെടുത്തു.  


ഹൃദയാരോ​ഗ്യത്തിന്റെ സന്ദേശവുമായി സ്റ്റെപ്പ് അപ്പ് ചലഞ്ചും ആശുപത്രിയിൽ സംഘടിപ്പിച്ചു. മൂന്നൂ മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ നടന്നവരെ കണ്ടെത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.


 ലോകഹൃദയദിനാഘോഷത്തിന്റെ ഭാ​ഗമായി സെന്റ് തോമസ് കോളജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ചു കഴിഞ്ഞ ദിവസം സ്വിം എ തോൺ നീന്തൽ റിലേ മത്സരം, കോട്ടയം ലുലു മാളുമായി സഹകരിച്ചു പൊതുജനങ്ങൾക്കായി സ്റ്റെപ്പ് അപ് ചലഞ്ച് ഉൾപ്പെടെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments